ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റുപോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചുള്ള കൊലപാതക ശ്രമമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
കർണാടകയിലെ ബാഗൽക്കോട്ടിലായിരുന്നു സംഭവം. പരുക്കേറ്റ സ്ത്രീയുടെ കാമുകനായ സിദ്ധപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാസമ്മ എന്ന സ്ത്രീക്കാണ് ഗുരുതരമായി പരുക്കേറ്റത്.
അയൽവാസിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താനാണ് ഇയാൾ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അയൽവാസി വീട്ടിലില്ലാത്തതിനെ തുടർന്ന് കൊറിയർ വന്ന ഹെയർ ഡ്രയർ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു.