KeralaNEWS

അവിശുദ്ധ ബന്ധത്തിൻ്റെ അന്ത്യം: യുവതിയെ വീട്ടിൽക്കയറി തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

   അവിശുദ്ധ ബന്ധങ്ങളും അതുമൂലമുള്ള ദുരന്തങ്ങളും കേരളത്തിൽ പുത്തരിയല്ല. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സ്ത്രീകളും ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പുരുഷന്മാരും ചൂടി തേടി പോകുമ്പോൾ അത് പലപ്പോഴും വൻ ദുരന്തത്തിലാണ് കലാശിക്കുന്നത്. കൊല്ലം അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ച സംഭവവും ഈ നിരയിലെ ഒടുവിലത്തേതാണ് ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോ(47)യാണ് മരിച്ചത്. പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ (41) ആശുപത്രിയില്‍ ചികിത്സയിലാണ്. ‘സുനാമി ബിൽഡിംഗി’ൽ വച്ച് ഇന്നലെ (ശനി) രാത്രി ഏഴരമണിയോടെയാണ് സംഭവം. ഷിബു പെട്രോളുമായെത്തിയ ശേഷം ഷൈജയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും വാഗ്വാദം മൂർച്ഛിച്ചതോടെ ഷൈജയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.

സംഭവ സമയത്ത് ഷൈജാമോളും മാതാപിതാക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. പിന്നാലെയാണ് ഷിബുവും സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

Signature-ad

നാട്ടുകാര്‍ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളലേറ്റ ഷിബു ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരണത്തിന് കീഴടങ്ങി. 80 ശതമാനത്തോളം പൊള്ളലേറ്റ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഷൈജാമോൾ ആദ്യ ഭർത്താവിനെയും 2 കുട്ടികളെയും ഉപേക്ഷിച്ച  4 വര്‍ഷത്തോളമായി ഷിബുവിനൊപ്പമായിരുന്നു താമസം.  ഷിബു വിസ തട്ടിപ്പടക്കമുള്ള വിവിധ കേസുകളില്‍ പ്രതിയാണ്. ഈ കേസിൽ ഷിബുവിനൊപ്പം ഷൈജയും  ജയിലിൽ ആയിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഷിബു മറ്റൊരിടത്തായിരുന്നു താമസം. കേസിൻ്റെയും മറ്റും പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും അകല്‍ച്ചയിലാവുകയും ചെയ്തിരുന്നു ഷൈജയെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.

സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: