IndiaNEWS

പുരുഷന്മാര്‍ തയ്യല്‍ക്കടകളില്‍ സ്ത്രീകളുടെ അളവ്  എടുക്കരുത്, ജിമ്മിലും യോഗാ ക്ലാസിലും വനിതകൾക്ക് പുരുഷന്മാർ പരിശീലനം നല്‍കരുത്: യുപി വനിതാ കമ്മീഷന്‍

      സ്ത്രീകള്‍ക്ക് ജിമ്മിലും യോഗാ ക്ലാസുകളിലും പുരുഷന്മാർ പരിശീലനം നല്‍കാൻ പാടില്ല, തയ്യല്‍ക്കടകളില്‍ സ്ത്രീകളുടെ അളവുകള്‍ പുരുഷന്മാര്‍ എടുക്കരുത് എന്നിങ്ങനെ സ്ത്രീസുരക്ഷ ഉറപ്പാക്കാനുളള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍.

പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്‌കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ക്ക് പകരം വനിതാ ജീവനക്കാരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Signature-ad

ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിചിത്രമായ നിര്‍ദേശങ്ങളാണ് കമ്മിഷന്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

ഇക്കാര്യത്തിൽ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും  നിര്‍ദ്ദേശങ്ങളുടെ പ്രായോഗികത പരിശോധിച്ച് കരട് നയം തയ്യാറാക്കാനായി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കുമെന്നു വനിതാ കമ്മീഷന്‍ അംഗം മനീഷ അഹ്ലാവത്  മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകളെ ഫാക്ടറികളില്‍ ജോലി ചെയ്യിക്കുന്നതില്‍ നിന്ന് വിലക്കുന്ന നടപടി 2022 ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. രാത്രി 7മണിക്ക് ശേഷവും പുലര്‍ച്ചെ 6 മണിക്ക് മുമ്പും ജോലി ചെയ്യുന്നതിന് സമ്മതമാണെന്ന് എഴുതി നല്‍കാത്തപക്ഷം ജോലി ചെയ്യാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കരുതെന്നായിരുന്നു സര്‍ക്കാർ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: