KeralaNEWS

”ജസ്റ്റ് മിസ്! കള്ളപ്പണം വരുന്ന വിവരം ചോര്‍ന്നത് ഹോട്ടലില്‍ ഉണ്ടായിരുന്ന 4 പേരില്‍ നിന്ന്, ട്രോളില്‍ വിഷമമില്ല”

പാലക്കാട്: കോണ്‍ഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോര്‍ന്നത് ഹോട്ടലില്‍ ഉണ്ടായിരുന്ന 4 പേരില്‍ നിന്നെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം എംപി. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, വി.കെ. ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ മാത്രം അറിഞ്ഞുള്ള രഹസ്യ ഇടപാട് ഇവരില്‍ ഒരാളിലൂടെ മാത്രമേ പുറത്തുപോവുകയുള്ളൂ. ഹോട്ടലില്‍ രാത്രി നടന്ന സംഭവങ്ങളുടെ പേരില്‍ ട്രോളുന്നതില്‍ ഒട്ടും വിഷമമില്ലെന്നും റഹീം പറഞ്ഞു.

”ജസ്റ്റ് മിസാണ്. ജസ്റ്റ് മിസില്‍ കോണ്‍ഗ്രസ് ആശ്വസിക്കുന്നുണ്ട്. പൊലീസിന്റെ വീഴ്ചയല്ല. തന്ത്രപ്രധാനമായ മീറ്റിങ് ബോര്‍ഡ് റൂമില്‍ ചേര്‍ന്നിട്ടുണ്ട്. അത് അവരും സമ്മതിക്കുന്നുണ്ട്. അത്രയും തന്ത്രപ്രധാനമായ മീറ്റിങ്ങില്‍ എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് ? തൊട്ടടുത്താണ് ഡിസിസി ഓഫിസ്. എല്ലാവരുടെയും കണ്ണുവെട്ടിച്ചായിരുന്നു യോഗം. ബോര്‍ഡ് റൂമില്‍ സിസിടിവി ഇല്ല. നാലു പേര്‍ക്കിടയില്‍ പോലും രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസ് നേതൃത്വം മാറി” -റഹീം പറഞ്ഞു.

Signature-ad

കള്ളപ്പണ ഇടപാടിനെ മറച്ചുവയ്ക്കാനാണ് സിപിഎം ബിജെപി ബന്ധം ആരോപിക്കുന്നത്. ഹൃദയവിശാലതയോടെ ട്രോളുകളെ ഉള്‍ക്കൊള്ളുന്നുണ്ടെന്നും റഹീം പറഞ്ഞു.

Back to top button
error: