IndiaNEWS

ജയ്ഷാ ഐ.സി.സി പ്രസിഡന്റാകും; ജെയ്റ്റ്‌ലിയുടെ മകനെ ബിസിസിഐ സെക്രട്ടറിയാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ബി.സി.സി.ഐ ജനറല്‍ സെക്രട്ടറി ജയ് ഷാക്ക് പകരക്കാരനായി രോഹന്‍ ജെയ്റ്റ്‌ലി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍. ജയ് ഷാ ഐ.സി.സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതോടെ രോഹന്‍ പകരക്കാരനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ രോഹന്‍ മുന്‍ കേന്ദ്രമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മകനാണ്.

നാലുവര്‍ഷം മുമ്പാണ് രോഹന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അരുണ്‍ ജെയ്റ്റ്‌ലിയും 14 വര്‍ഷത്തോളം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ അനില്‍ പട്ടേലിന്റെ പേരും ജയ്ഷായ്ക്ക് പകരക്കാരനായി പരിഗണിക്കുന്നുണ്ട്.

Signature-ad

അതേസമയം, രോഹനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെ ബി.സി.സി.ഐ സെക്രട്ടറിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രോഹന്‍ തന്നെ രംഗത്തെത്തി.

2019 ഒക്ടോബര്‍ മുതല്‍ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുന്ന ജയ് ഷാ 2021 ജനുവരി മുതല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂസിലാന്‍ഡുകാരന്‍ ജെഫ് ബാര്‍ക്ലേക്ക് പകരക്കാരനായാണ് ജയ് ഷാ ഐസിസി തലപ്പത്തെത്തിയത്. മറ്റാരും മത്സരരം ഗത്തില്ലാത്തതിനാല്‍ ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെയാണ് ജയ് ഷായെ തെരഞ്ഞെടുത്തത്. 2024 ഡിസംബര്‍ 1 മുതലാകും ജയ്ഷാ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുക.

Back to top button
error: