IndiaNEWS

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതം; വിമത ഭീഷണിയില്‍ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കി പാര്‍ട്ടികള്‍. മഹാരാഷ്ട്രയില്‍ വിമതരെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുന്നണികള്‍.

ജാര്‍ഖണ്ഡില്‍ 13ന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. റാഞ്ചിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ്. കേന്ദ്ര മന്ത്രി ശിവരാജ് ചൗഹാനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും പരിപാടിയില്‍ പങ്കെടുക്കും. ശേഷം നടക്കുന്ന മൂന്ന് തെരഞ്ഞെടുപ്പ് റാലികളിലും അമിത് ഷാ സംസാരിക്കും.

Signature-ad

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാര്‍ഖണ്ഡില്‍ എത്തും. ആകെ 81സീറ്റുകളില്‍ 68 ഇടത്തും ബിജെപി ആണ് മത്സരിക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടുത്തയാഴ്ച സംസ്ഥാനത്ത് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

അതേസമയം മഹാരാഷ്ട്രയില്‍ മുന്നണികള്‍ക്കിടയില്‍ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും പ്രചാരണം ശക്തമാക്കി മുന്നോട്ടുപോവുകയാണ് പാര്‍ട്ടികള്‍.ശക്തമായ പോരാട്ടം നടക്കുന്ന സീറ്റുകളില്‍ വിമതരുടെ സാന്നിധ്യം പാര്‍ട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. അതിന് മുന്‍പായി വിമതരെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇന്‍ഡ്യ സഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച മഹാരാഷ്ട്രയില്‍ എത്തും. നാഗ്പൂരിലെ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ മഹാ റാലിക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: