KeralaNEWS

പിഡിപി ചെയര്‍മാന്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെന്നാണ് വിവരം.

ഹൃദയമിടിപ്പ് കുറയുകയും ബിപി ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. ഹീമോഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

Signature-ad

 

Back to top button
error: