Social MediaTRENDING

വനിത വിജയകുമാറിന് നാലാം വിവാഹം? ഞെട്ടിച്ച് ‘സേവ് ദ് ഡേറ്റ്’

വിവാദങ്ങളുടെ സഹയാത്രികയാണ് നടി വനിത വിജയകുമാര്‍. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാര്‍ത്തകള്‍ക്കു വഴിവച്ചിരിക്കുന്നത്. റോബര്‍ട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ് ഡേറ്റ് ചിത്രമാണ് സ്റ്റോറിയില്‍ കാണാനാകുക. ഒക്ടോബര്‍ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററില്‍ കാണാം.

നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറായി മാറി. ബിഗ് ബോസ് സീസണ്‍ സിക്‌സില്‍ മത്സരാര്‍ഥിയായിരുന്നു.

Signature-ad

സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന വനിത കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിയുന്നത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍. എന്നാല്‍, നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി.

മറ്റൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളും വനിതയെ വിമര്‍ശിക്കുകയും ചെയ്തു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു.

ആദ്യത്തെ രണ്ടു വിവാഹങ്ങളില്‍നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികള്‍ ഉണ്ട്. 2000ലാണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ രണ്ടു കുട്ടികള്‍. അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2012 ല്‍ ഇവര്‍ വിവാഹമോചിതരായി.

തമിഴ് നടന്‍ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം. മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ല്‍ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ഥിയായി എത്തിയിരുന്നു. ഇപ്പോള്‍ യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: