മലപ്പുറം: പി.വി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതില്‍ മുസ്‌ലിം ലീഗില്‍ ആശയക്കുഴപ്പം. കെ.എം ഷാജിയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് നിലമ്പൂരില്‍ മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി നടത്താനിരുന്ന പരിപാടി നേതൃത്വം ഇടപെട്ട് മാറ്റിവെച്ചു. എന്നാല്‍, പരിപാടി ഒഴിവാക്കിയില്ലെന്നും പിന്നീട് പരിപാടി നടത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
അന്‍വര്‍ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച നിലമ്പൂര്‍ ചന്തക്കുന്നില്‍ ഇന്ന് വൈകിട്ട് പൊതുയോഗം വിളിക്കാനായിരന്നു മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ തീരുമാനം. പരിപാടിയില്‍ ,സംസാരിക്കാനായി കെ.എം ഷാജിയെ നേതൃത്വം വിളിച്ച് സമയമെടുക്കകയും ചെയ്തു. ഇതിനിടിയെയാണ് പ്രധാനപ്പെട്ട ഒരു നേതാവ് ബന്ധപ്പെടുകയും ആ പരിപാടിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികളെ അറിയിക്കുയുമായിരുന്നു.
ഇതോടെ ലീഗ് മണ്ഡലം കമ്മറ്റി പരിപാടി ഒഴിവാക്കി. പരിപാടി മാറ്റിയതായി കെ എം ഷാജിയെയും അറിയിച്ചു. എന്നാല്‍ പരിപാടിയുടെ പോസ്റ്റര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ ലീഗ് നേതൃത്വം പ്രതിരോധത്തിലായി. ഇത്തരമരൊരു പരിപാടി തീരുമാനിച്ചിട്ടില്ലെന്നും മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന വിശദീകരണവുമായി ലീഗ് മണ്ഡലം കമ്മറ്റി രംഗത്തെത്തിയിട്ടുണ്ട്
നിലമ്പൂരില്‍ അന്‍വര്‍ എംഎല്‍എ നടത്തിയ വിശദീകരണ യോഗത്തിനു പിന്നാലെയാണ് യൂത്ത് ലീഗ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. മലപ്പുറത്തെ പൊലീസുകാര്‍, ഡാന്‍സാഫ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയിരുന്നത്. ഇതില്‍ അനുയോജ്യമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്താനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം.