KeralaNEWS

ഉദയംപേരൂരില്‍ പൊലീസ് ജീപ്പ് വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി

എറണാകുളം: ഉദയംപേരൂരില്‍ പൊലീസ് ജീപ്പ് വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പില്‍ സഞ്ചരിച്ചവരാണ് പരിക്കേറ്റ വയോധികനെ റോഡില്‍ ഉപേക്ഷിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് ഡ്രൈവര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരക്കാണ് സംഭവം. ഉദയംപേരൂര്‍ സൗത്ത് പറവൂരിലെ അങ്ങാടി ബസ്റ്റോപ്പിന് സമീപമാണ് സംഭവം. പെരുമ്പളം സ്വദേശി വി.എസ് ദിനകരനെ അമ്പലപ്പുഴ പൊലീസിന്റെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായ വിവരം തൊട്ടടുത്ത സ്റ്റേഷനിലറിയിച്ച് പരിക്കേറ്റയാളെ റോഡിലുപേക്ഷിച്ച് അമ്പലപ്പുഴ പൊലീസ് കടന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞ് മറ്റൊരാള്‍ ആംബുലന്‍സ് എത്തിച്ചാണ് ദിനകരനെ വൈറ്റിലയിലെ ആശുപത്രിയിലെത്തിച്ചത്.

Signature-ad

ദിനകരന്റെ ഇടതു തുടയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെട്ടല്ലിന് പൊട്ടലും വയറ്റില്‍ രക്തസ്രാവവമുണ്ടായി. കനകക്കുന്ന് പി എസ് എന്ന് പുറകില്‍ എഴുതിയ ജീപ്പാണ് അപകടമുണ്ടാക്കിയത്. പുറകിലെ നമ്പര്‍ പ്ലേറ്റ് അവ്യക്തമാണ്. ഈ വാഹനം ഓടിച്ചയാള്‍ക്കെതിരേ അമിത വേഗതയില്‍ അപകടകരമായി വാഹനമോടിച്ചതിന് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: