CrimeNEWS

സി.പി.എമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതി ഡി.വൈ.എഫ്.ഐക്കാരന്റെ തല ബിയര്‍കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു

പത്തനംതിട്ട: കഴിഞ്ഞയിടെ സി.പി.എമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ തല ബിയര്‍കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി എസ്.രാജേഷിനാണ് അടികിട്ടിയത്. ഇയാള്‍ നല്‍കിയ പരാതിപ്രകാരം ശരണ്‍ ചന്ദ്രനെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തു.

കഴിഞ്ഞമാസം 29-ന് രാത്രി മൈലാടുംപാറയില്‍ ശരണ്‍ കുപ്പികൊണ്ട് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. അടുത്തിടെയാണ് മന്ത്രി വീണാ ജോര്‍ജിന്റെയും സി.പി.എം. ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെയും സാന്നിധ്യത്തില്‍ ശരണും 30-ഓളംപേരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Signature-ad

കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ക്ക് അംഗത്വം കൊടുത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് കാപ്പാ എന്നെഴുതി കേക്ക് മുറിച്ച് ശരണും കൂട്ടാളികളും പിറന്നാള്‍ ആഘോഷം നടത്തിയത്. പോലീസ് ഇതിനും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: