IndiaNEWS

30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവം; സംവിധായകനും മറ്റ് 2 പേര്‍ക്കുമെതിരെ കേസ്

ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സംവിധായകനും നിര്‍മാതാവും നടനുമായ യോഗരാജ് ഭട്ട് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരു മദനായകനഹള്ളിയിലെ സെറ്റില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തുമക്കൂരു സ്വദേശിയായ മോഹന്‍കുമാറാണ് (24) ഏണിയില്‍ നിന്നുവീണ് മരിച്ചത്.

മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെയാണു ചിത്രീകരണം നടത്തിയതെന്ന് ആരോപിച്ച് മോഹന്‍കുമാറിന്റെ സഹോദരന്‍ ശിവരാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ മനോഹര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: