KeralaNEWS

നടൻ വിനായകൻ ഹൈദരാബാദ് എയർപോർട്ടിൽ മദ്യപിച്ച് ബഹളം വച്ചു, അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു 

     നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് നടപടിക്ക് കാരണം. വാക്കു തർക്കത്തിലേക്ക് നയിച്ച വിഷയം വ്യക്തമല്ല. സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഹൈദരാബാദ് പോലീസ്, താരത്തെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു.

മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശമായി പെരുമാറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിനായകനെ കേരളത്തിലേക്ക് തിരിച്ചയച്ചെന്ന് പോലീസ് അറിയിച്ചു.

Signature-ad

ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കി എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് സി.ഐ.എസ്.എഫ് ഇടപെട്ടതും താരത്തെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയത്.

വിനായകൻ ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്.

വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചു എന്ന് വിനായകന്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: