KeralaNEWS

”ഉന്നത പൊലീസുകാരടക്കം കാമഭ്രാന്തന്‍മാര്‍, സ്വര്‍ണക്കടത്ത് പ്രതികളായ സ്ത്രീകളെ രതിവൈകൃതത്തിന് ഇരയാക്കി; ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവരും”

മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. ഉന്നതപൊലീസുകാരടക്കം പലരും കാമഭ്രാന്തന്‍മാരാണെന്ന് അന്‍വര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വരാനുള്ളതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ പറയുന്ന പൊലീസ് ക്രിമിനല്‍ സംഘം ഒരുപാട് സ്ത്രീകളെ പലരീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. കരിയര്‍മാരായി സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളുടെ കാര്യം എടുക്കാനില്ല. വേട്ടനായ്ക്കളെപ്പോലെ അവരുടെ പിന്നാലെയാണ്. കാമഭ്രാന്തന്‍മാരാണ്. കേരളം കേള്‍ക്കാന്‍ പോകുകയാണ്. അത്രയും വൃത്തികെട്ട നെട്ടോറിയസ്സാണ്. അതിലപ്പുറം ഒരു ഇംഗ്ലീഷ് വാക്ക് പറയാന്‍ ഇല്ല. പല സ്ത്രീകള്‍ക്കും പുറത്തേക്ക് വരാന്‍ ധൈര്യമില്ല.

Signature-ad

ഇവരെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, വൈകൃതമായ ലൈംഗിക ചൂഷണമാണ് നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നടത്തിയത്. ഇരയാക്കപ്പെട്ട സ്ത്രീകള്‍ ഇക്കാര്യം പുറത്തുപറയണം. അവര്‍ക്ക് പിന്തുണയായി മുഖ്യമന്ത്രിയും ഇടതുപക്ഷവും ഉണ്ട്. നിങ്ങള്‍ക്ക് സംരക്ഷണം കിട്ടും. ഇവിടെ കുറ്റം ചെയ്യുന്നത് ഐപിഎസ് ഉദ്യോസ്ഥരും ഉന്നത പൊലീസുകാരുമാണ്’ അന്‍വര്‍ പറഞ്ഞു.

വിഡി സതീശനെതിരെയും അന്‍വര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയത് സതീശനാണ്. എഡിജിപി, ആര്‍എസ്എസ് തോക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം തനിക്ക് ലഭിച്ചുവെന്ന് മനസിലാക്കിയതിന് പിന്നാലെ എഡിജിപിയുടെ സൈബര്‍ സംഘമാണ് സതീശന് വിവരം കൈമാറിയത്. ഇതിന് പിന്നാലെ പെട്ടന്ന് മാധ്യമങ്ങളെ വിളിച്ച് പ്രതിപക്ഷനേതാവ് ഇക്കാര്യം പറയുകയായിരുന്നു. പുനര്‍ജനിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്നും അന്‍വര്‍ പറഞ്ഞു.

പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ പിവി അന്‍വര്‍ മൊഴി നല്‍കി. പത്തുമണിക്കൂറിലേറെ നേരമാണ് പൊലീസിന് മുന്നില്‍ അന്‍വര്‍ മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞതെല്ലാം മൊഴിയായി നല്‍കിയെന്ന് അന്‍വര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: