പാലക്കാട്: വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്ന് കാണാതായ കണക്കന് തുരുത്തി പല്ലാറോഡ് നാരായണ(70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് രാവിലെയോടെയാണ് പല്ലാറോഡില് മൃതദേഹം കണ്ടെത്തുന്നത്. തോട്ടില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം.
പാലക്കാട് ജില്ലയില്‍ നേരത്തെയും വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ തടയുന്നതിനായാണ് ഇത്തരത്തില്‍ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.