KeralaNEWS

ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് രാമനാട്ടുകര സ്വദേശി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കര്‍ണാടകയിലെ ഹൊസൂരില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് രാമനാട്ടുകര സ്വദേശിയായ യുവാവ് മരിച്ചു. രാമനാട്ടുകര കോളജ് റോഡ് കണ്ടന്‍കുളത്തില്‍ ഫ്രാങ്ക്‌ളിന്റെ മകന്‍ അമല്‍ ഫ്രാങ്ക്‌ളിന്‍ (22) ആണ് മരിച്ചത്.

ബംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരെയ്ക്കു സമീപം പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് വരുകയായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസാണ് അപകടത്തില്‍പ്പെട്ടത്. അമലിന്റെ സഹോദരന്‍ വിനയ് പരുക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസമായി അമല്‍ ബംഗളൂരുവില്‍ ജോലി ചെയ്യുന്നു. സഹോദരനും ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. അപകടത്തില്‍ നിരവധി മലയാളികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മൈസൂരു കെആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: