കൊച്ചി: എളമക്കരയില്‍ ലൈംഗിക പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റില്‍. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാന്‍ഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്‌സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്.
അടുത്തിടെ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്പായിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശുകാരിയെ ജഗത കൊച്ചിയിലെത്തിച്ചത്. പത്ത് ദിവസം മുമ്പ് കൊച്ചിയിലേക്ക് കൊണ്ടുവന്ന യുവതി പിന്നീട് ഇരയാകേണ്ടി വന്നത് കൊടിയ ചൂഷണത്തിനാണ്. ഒരുദിവസം നിരവധിപ്പേര്‍ക്ക് ഇവരെ ജഗത കാഴ്ചവച്ചതായാണ് പൊലീസിന് ലഭിച്ചവിവരം. ബംഗ്ലാദേശുകാരിയെ പണം കൊടുത്ത് വാങ്ങിയതല്ലെന്നാണ് ജഗതയുടെ മൊഴി.
വാട്‌സ്ആപ്പില്‍ യുവതിയുടെ ചിത്രം പ്രചരിപ്പിച്ചാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അറസ്റ്രിലായ വിപിന് ജെഗിതയുമായി സൗഹൃദമുണ്ട്. രണ്ടുതവണ ഇടപ്പള്ളിയിലെ വാടകവീട്ടില്‍ പോയിട്ടുണ്ടെന്നും യുവതി ദുരിതങ്ങള്‍ തുറന്നുപറഞ്ഞതോടെ ഇവരെ രക്ഷപ്പെടുത്തി കൊണ്ടുപോയതാണെന്നുമാണ് ഇയാളുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. വിപിന്റെ മൊബൈലില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് നഗരത്തിലെ മറ്റ് മാംസക്കച്ചവട റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് സൂചന. കേസില്‍ പൊലീസ് അന്വേഷിക്കുന്ന മൂന്ന് യുവതികളില്‍ ഒരാള്‍ 22കാരിയുടെ ബന്ധുവാണെന്നാണ് സൂചന.
പന്ത്രണ്ടാം വയസ്സില്‍ ബന്ധുവിനൊപ്പം ബംഗളൂരുവില്‍ എത്തിയ പെണ്‍കുട്ടി 20 വയസ്സുവരെ സെക്‌സ് റാക്കറ്റിന്റെ പിടിയിലാരുന്നു. ഇക്കാലത്ത് പലര്‍ക്കായി കാഴ്ചവെച്ച് നിരന്തര പീഡനത്തിന് ഇരയാക്കി എന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. സെറീന പെണ്‍വാണിഭ ലക്ഷ്യമിട്ട് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ബി എന്‍ എസ്എസ് 183 പ്രകാരം മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴിയും എടുത്തു. അതിന് ശേഷമാണ് രേഖാ വിവാദം ഉണ്ടായത്.
അതേസമയം, മനുഷ്യക്കടത്തിന് തെളിവാണ് ബംഗ്ലദേശുകാരിയായ പെണ്‍കുട്ടിയുടെ അറസ്റ്റ്. രേഖകളില്ലാതെ ബംഗ്ലാദേശികള്‍ രാജ്യത്ത് എത്തുന്നതിന് തെളിവ് കൂടിയാണ് ഇത്. ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളും വിവര ശേഖരണം തുടങ്ങി. അന്താരാഷ്ട്ര മാഫിയയ്ക്ക് ഇതിന് പിന്നില്‍ പങ്കുണ്ടെന്നും സംശയമുണ്ട്.