Month: August 2024

  • Fiction

    സ്വന്തം ചിറകിൽ പറന്നുയരാൻ ശ്രമിക്കൂ, മറ്റുള്ളവരെ ആശ്രയിച്ചാൽ ജീവിതം പരാജയമായി പരിണമിക്കും

    വെളിച്ചം നീണ്ട കാലത്തെ പഠനത്തിനും പരിശീലനങ്ങള്‍ക്കും ശേഷം ഗുരു തൻ്റെ ശിഷ്യന്മാരോടു പറഞ്ഞു: “എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഉള്ളിലുണ്ട്… അത് സ്വയം കണ്ടെത്തണം…” എന്നാൽ സംശയനിവൃത്തിക്കായി ഗുരുവിനെ തേടി വീണ്ടും ശിഷ്യന്മാര്‍ വന്നുകൊണ്ടേയിരുന്നു. ഇതിങ്ങനെപോയാല്‍ അവര്‍ സ്വയം വളരില്ലെന്ന് ഗുരുവിന് മനസ്സിലായി. അദ്ദേഹം തന്റെ മുറിയുടെ വാതിലില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു: ”ഒരു ഉത്തരത്തിന് പ്രതിഫലം 100 സ്വര്‍ണ്ണനാണയം.” രണ്ടു ദിവസം കഴിഞ്ഞ് ഒരു ശിഷ്യന്‍ നൂറ് നാണയം നല്‍കിയിട്ട് ചോദിച്ചു: “അങ്ങ് വാങ്ങുന്ന ഈ തുക വളരെ കൂടുതലാണല്ലോ…?” ഗുരു പറഞ്ഞു: “അധികമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു. ഇനി ഉത്തരം വേണമെങ്കില്‍ നൂറ് നാണയം കൂടി വേണം. അല്ലെങ്കില്‍ സ്വയം ഉത്തരം കണ്ടെത്തുക.” ശിഷ്യര്‍ പിന്നീട് സ്വയം ഉത്തരം അന്വേഷിച്ച് കണ്ടെത്താന്‍ പ്രാപ്തരായി. ഗുരുക്കന്മാര്‍ രണ്ടുവിധമുണ്ട്. ശിഷ്യന്മാരെ എന്നും തൻ്റെ തണലിൽ നിര്‍ത്തുന്നവരും, സ്വന്തംകാലില്‍ നിൽക്കാർ പ്രേരിപ്പിക്കുന്നവരും. ആദ്യത്തെ കൂട്ടരുടെ കൂടെ നിന്നാല്‍ പ്രായമാവുകയേ…

    Read More »
  • Health

    സ്ത്രീകളില്‍ അരക്കെട്ടിന് താഴെ കൊഴുപ്പടിയുന്നതിന്റെ കാര്യങ്ങള്‍

    ഇന്നത്തെ കാലത്ത് പലരേയും, പ്രത്യേകിച്ചും സ്ത്രീകളെ ബാധിയ്ക്കുന്ന ഒന്നാണ് അരക്കെട്ട് മുതല്‍ താഴേയ്ക്ക് വണ്ണം കൂടുന്നത്. നിതംബത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും അരക്കെട്ടില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നതും ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളില്‍ കൂടുതലായും കാണുന്ന ഒന്നാണ്. പ്രത്യേകിച്ചും മെനോപോസ് സമയത്ത്. പ്രായമാകുമ്പോള്‍ തന്നെയാണ് ഇത്തരം ബാലന്‍സ്ഡ് അല്ലാത്ത രീതിയിലെ കൊഴുപ്പ് സ്ത്രീകളില്‍ അടിഞ്ഞു കൂടുന്നത്. പുരുഷന്മാരില്‍ ഇത്തരം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുടവയര്‍ രൂപത്തിലാകും. ചില സ്ത്രീകള്‍ക്ക് അരക്കെട്ട് ഭാഗത്ത് തടി കൂടുന്നതിന് ഒപ്പം വയറും ചാടും. നിതംബഭാഗത്തെ കൊഴുപ്പ് സ്ത്രീകള്‍ക്ക് സൗന്ദര്യം കൂട്ടുന്നുവെന്ന് കരുതുന്നവരുണ്ട്. പല സെലിബ്രിറ്റികളും ഈ ഭാഗത്ത് സര്‍ജറി ചെയ്തും മറ്റും തടി വര്‍ദ്ധിപ്പിയ്ക്കുന്നവരുണ്ട്. വാസ്തവത്തില്‍ ഇത്തരത്തില്‍ അരക്കെട്ട് ഭാഗത്ത് തടി കൂടുന്നത് ആരോഗ്യകരമാണോ, ഇതിന് കാരണം എന്ത് എന്നറിയാം. ഇത് വാസ്തവത്തില്‍ അപകടകരമോ എന്നും അറിയാം. കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇതിനെല്ലാം കാരണം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തന്നെയാണ്. പല കാരണങ്ങള്‍…

    Read More »
  • Social Media

    ”അയാള്‍ ഞങ്ങളുടെ വില എഴുതിയ കാര്‍ഡ് കാണിച്ചു തന്നു”! ചതിയെപ്പറ്റി മമ്മൂട്ടി ചിത്രത്തിലെ നായിക

    ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് മാഹി വിജ്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് മാഹി. നടനും അവതാരകനുമായി ജയ് ഭാനുശാലിയാമ് മാഹിയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മാഹിയും ജയ് ഭാനുശാലിയും. അതേസമയം തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ചുള്ള മാഹിയുടെ തുറന്നു പറച്ചില്‍ വാര്‍ത്തയാവുകയാണ്. തനിക്ക് ഒരു ഷൂട്ടിംഗ് കോര്‍ഡിനേറ്ററില്‍ നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് നേരത്തെ മാഹി തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു മാഹിയ്ക്ക് മോശം അനുഭവമുണ്ടായത്. ഡല്‍ഹി സ്വദേശിയാണ് മാഹി. അഭിനേത്രിയാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി മുംബൈയിലേക്ക് എത്തുകയായിരുന്നു. മുംബൈയിലെത്തുമ്പോള്‍ മാഹിയുടെ പ്രായം 17 ആയിരുന്നു. ഈ സമയത്തായിരുന്നു മാഹിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. ഷൂട്ടിംഗ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ വിളിക്കുകയായിരുന്നു എന്നാണ് മാഹി പറയുന്നത്. അയാളെ കാണാന്‍ താന്‍ സമ്മതിച്ചു. കൂടിക്കാഴ്ചയ്ക്ക് തന്റെ സഹോദരിയും കൂടെ വന്നുവെന്നാണ് മാഹി പറയുന്നത്. കാറില്‍ വച്ചായിരുന്നു അയാളെ കണ്ടതെന്നും താരം പറയുന്നു. ”അയാള്‍ ഞങ്ങള്‍ക്ക്…

    Read More »
  • Kerala

    ‘പഞ്ചാബിഹൗസ്’ നിര്‍മാണത്തില്‍ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

    കൊച്ചി: നടനും മിമിക്രിതാരവുമായ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ് ‘ എന്ന വീടിന്റെ നിര്‍മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി. ‘പഞ്ചാബി ഹൗസ് ‘ എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ ആവശ്യത്തിനായി എതിര്‍കക്ഷികളായ എറണാകുളത്തെ പി.കെ . ടൈല്‍സ് സെന്റര്‍ , കേരള എ.ജി. എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത ഫ്‌ലോര്‍ ടൈല്‍സ് അശോകന്‍ വാങ്ങുകയും തറയില്‍ വിരിക്കുകയും ചെയ്തിരുന്നു. എന്‍ എസ് മാര്‍ബിള്‍ വര്‍ക്‌സിന്റെ ഉടമ കെ.എ. പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് വിരിക്കുന്ന പണികള്‍ നടന്നത്. വീടിന്റെ പണികള്‍ പൂര്‍ത്തിയായി അധികനാള്‍ കഴിയും മുന്‍പ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തില്‍ പ്രവേശിക്കുവാന്‍ തുടങ്ങുകയും ചെയ്തു. പലവട്ടം എതിര്‍ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് അശോകന്‍ ഉപഭോക്തൃകോടതിയെ സമീപിച്ചത്. ഉല്‍പന്നം വാങ്ങിയതിന് രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച്…

    Read More »
  • India

    രാഹുല്‍ തുന്നിയ ചെരിപ്പിന് 10 ലക്ഷം; വില്‍ക്കാനല്ല, ചില്ലുകൂട്ടില്‍ സൂക്ഷിക്കാനെന്ന് റാംചേത്

    ലഖ്‌നൗ: രാഹുല്‍ ഗാന്ധി തുന്നിയ ചെരിപ്പിന് മോഹവില 10 ലക്ഷം രൂപ! എന്നാല്‍, ആ ലക്ഷങ്ങള്‍ വേണ്ടെന്നു വയ്ക്കുകയാണ് ചെരിപ്പുകുത്തിയായ റാം ചേത്. പകരം ആ ചെരിപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കും. ജൂലൈ 26നാണു റാമിന്റെ ജീവിതം മാറിയത്. സുല്‍ത്താന്‍പുരിലെ കോടതിയില്‍ ഹാജരായി മടങ്ങുംവഴിയാണ് രാഹുല്‍ വഴിയരികില്‍ ചെരിപ്പു തുന്നുന്ന ചെറിയ കട കണ്ടത്. അവിടെയിറങ്ങിയ രാഹുല്‍ വീട്ടിലെ വിശേഷങ്ങളും തൊഴില്‍പ്രശ്‌നങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു. ചെരിപ്പു തുന്നാനും ഒട്ടിക്കാനുമെല്ലാം കൂടെക്കൂടി. അങ്ങനെ രാഹുല്‍ ശരിയാക്കിയ ചെരിപ്പു വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. 10 ലക്ഷമാണ് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട ഉയര്‍ന്ന തുക. തനിക്കൊപ്പമിരുന്നു ചെരിപ്പു തുന്നിയതോടെ രാഹുലും കടയുടെ പങ്കാളിയായെന്നു റാം പറയുന്നു. നാട്ടില്‍ റാം താരമായതോടെ ഉദ്യോഗസ്ഥരും പ്രശ്‌നങ്ങള്‍ ചോദിച്ചെത്താന്‍ തുടങ്ങി. 2018 മേയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ട കേസില്‍ ഹാജരാകാനാണ് രാഹുല്‍ സുല്‍ത്താന്‍പുരിലെത്തിയത്.    

    Read More »
  • Crime

    യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭമെന്ന് പരാതി; കച്ചവടം വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച്, അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് അഞ്ച് ലക്ഷം ആവശ്യപ്പെട്ടു

    കൊല്ലം: യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് യുവമോര്‍ച്ച നേതാക്കള്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ പരാതി ഇങ്ങനെ: പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ സൗഹൃദം സ്ഥാപിച്ചാണ് യുവമോര്‍ച്ച മുന്‍ ജില്ലാ ഭാരവാഹികള്‍ കൂടിയായ നേതാക്കള്‍ തന്റെ ഭാര്യയെ വലയിലാക്കിയത്. യുവമോര്‍ച്ച നേതാക്കളുടെ സുഹൃത്തായ യുവാവ് തന്റെ ഭാര്യയെ പ്രണയം നടിച്ച് വശത്താക്കി. രണ്ടാഴ്ച മുമ്പ് തന്റെ ഭാര്യയുമായി യുവമോര്‍ച്ച നേതാക്കള്‍ മൂന്നാറില്‍ പോയി ഹോട്ടലില്‍ രണ്ട് ദിവസം തങ്ങി. അവിടെ വച്ച് പകര്‍ത്തിയ അശ്ലീല ചിത്രങ്ങളില്‍ ചിലത് തനിക്ക് അയച്ചുതന്നുവെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. പലപ്പോഴായി വിദേശത്തായിരുന്ന തന്റെ കൈയില്‍ നിന്ന് ഭാര്യയെ ഉപയോഗിച്ച് ലക്ഷങ്ങള്‍ ചോര്‍ത്തിയെടുത്തു. പാര്‍ട്ടി പരിപാടിയെന്ന് തന്നെ വിശ്വസിപ്പിച്ച് ഭാര്യയെ…

    Read More »
  • Life Style

    ”ഇത് എന്റെയും അച്ഛനാണെന്ന് പിന്നീടാണ് മനസിലായത്; ഒരുമിച്ച് ഫോട്ടോ എടുത്ത ബന്ധം മാത്രമേ ഉള്ളൂ”

    ബോളിവുഡിലെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് രേഖ. പതിനഞ്ച് വയസ്സുള്ളപ്പോഴാണ് രേഖ നായികയായി അരങ്ങേറിയത്. അന്നുതൊട്ട് ഇങ്ങോട്ട് സിനിമയില്‍ എന്നും മികച്ചത് മാത്രമാണ് രേഖ സമ്മാനിച്ചത്. വ്യക്തി ജീവിതത്തില്‍ താളം തെറ്റിയെങ്കിലും സിനിമയില്‍ തന്റെ ശക്തമായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ രേഖക്ക് സാധിച്ചു. സിനിമയില്‍ എത്തിയത് അച്ഛന്റെയോ അമ്മയുടെയോ സഹായമില്ലാതെയായിരുന്നു. ഇന്റി ഗുട്ടു എന്ന തെലുഗു ചിത്രത്തിലൂടെയാണ് ബാലതാരമായി രേഖ അഭിനയിക്കുന്നത്. 1970ല്‍ സാവന്‍ ബഡോണ്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രേഖ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റക്ക് സിനിമയില്‍ എത്തിയെങ്കിലും രേഖ ഒരു സിനിമാ പാരമ്പര്യമുള്ള താരം തന്നെയാണ്. കാരണം സൂപ്പര്‍സ്റ്റാര്‍ ജെമിനി ഗണേശന്റെ മകളാണ് രേഖ. ജെമിനി ഗണേഷന്റെ നാലു ഭാര്യമാരില്‍ ഒരാളായ പുഷ്പവല്ലിയില്‍ ഉണ്ടായ മകള്‍. പുഷ്പവല്ലി തെലുഗു സിനിമകളിലെ നായികയായിരുന്നു. അലമേലു, സാവിത്രി എന്നിവരെ വിവാഹം ചെയ്ത സമയത്ത് പുഷ്പവല്ലിയും അദ്ദേഹത്തിന്റെ പാങ്കാളിയായിരുന്നു. രേഖയ്ക്ക് അച്ഛനോട് യാതൊരു തരത്തിലുള്ള അടുപ്പവും ഇല്ലെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സ്വന്തം അച്ഛനില്‍ നിന്ന് തനിക്ക്…

    Read More »
  • Kerala

    എം80 ഇല്ലാതെ പറ്റൂല സാറേ! പരിഷ്‌കരണത്തിന്റെ ആദ്യദിനം, ഡ്രൈവിങ് ടെസ്റ്റില്‍ കൂട്ടത്തോല്‍വി

    കൊച്ചി: എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യദിനത്തില്‍ കൂട്ടത്തോല്‍വി. ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48 ല്‍ 30 പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലര്‍ പരാജയ ഭീതി മൂലം വന്നതുമില്ല. കാക്കനാട് ഗ്രൌണ്ടിലെ മാത്രം കണക്കാണിത്. എട്ടെടുക്കാനുള്ള ശ്രമത്തിനിടെ കാല്‍പാദം കൊണ്ടു ഗിയര്‍ മാറ്റിയ ചിലര്‍ കാല് നിലത്തു കുത്തിയതും മറ്റു ചിലര്‍ ഗിയര്‍ മാറ്റുന്നതിനിടെ ബൈക്ക് നിന്നു പോയതുമൊക്കെ പരാജയത്തിനു കാരണമായി. ഹാന്‍ഡിലില്‍ ഗിയര്‍മാറ്റാന്‍ സംവിധാനമുള്ള എം 80കളാണ് പലരും ഡ്രൈവിങ് ടെസ്റ്റിനുള്ള പരിശീലനത്തിന് ഉപയോഗിച്ചിരുന്നത്. ഇതേ വാഹനമാണ് ഇതുവരെ ടെസ്റ്റിനും ഉണ്ടായിരുന്നത്. പുതിയ പുതിയ മോട്ടോര്‍വാഹന ചട്ടങ്ങള്‍ ഇന്നലെ മുതല്‍ നടപ്പായതോടെ എം80ക്ക് പകരം ബൈക്ക് ഉപയോഗിക്കണമെന്ന നിബന്ധന വന്നു. ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇപ്പോള്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം നിര്‍ബന്ധമാണ്. എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി. മുകളിലും വേണമെന്നാണ് പുതിയ…

    Read More »
  • India

    ഹിമാചലിലും ഉത്തരാഖണ്ഡിലും നാശം വിതച്ച് മേഘവിസ്‌ഫോടനം; 19 മരണം

    ന്യൂഡല്‍ഹി: ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത നാശം വിതച്ച് മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡില്‍ പതിനാല് പേരും ഹിമാചല്‍ പ്രദേശില്‍ അഞ്ച് പേര്‍ മരിച്ചു. തെഹ്രിയില്‍ മേഘവിസ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കേദാര്‍നാഥില്‍ 400 സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.താഴ്ന്ന പ്രദേശങ്ങളിലും മലകള്‍ക്ക് മുകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോന്‍പ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. SDRF, NDRF, DDRF, ജില്ലാ പൊലീസ്, അഡ്മിനിസ്‌ട്രേഷന്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങളോടും യാത്രക്കാരോടും ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അഭിനവ് കുമാര്‍ അഭ്യര്‍ഥിച്ചു. തെഹ്രി, രുദ്രപ്രയാഗ് ജില്ലകളിലെ കനത്ത മഴയെത്തുടര്‍ന്ന് കേദാര്‍നാഥ് യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതായും 12 എന്‍ഡിആര്‍എഫും…

    Read More »
  • Kerala

    ടിപ്പറിന്റെ ടയര്‍ താഴ്ന്നു; മണര്‍കാട്ട് റോഡില്‍ പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍

    കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പര്‍ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികില്‍ അല്‍പം താഴ്ന്നതായി കാണപ്പെട്ടിരുന്നു. അല്‍പ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ പ്രത്യക്ഷപ്പെട്ടത്. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി. കുറെ കാലം മുമ്പ് ഇവിടെ ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടത്തെ കിണര്‍ ആയിരുന്നു ഇതെന്നും നാട്ടകാര്‍ പറയുന്നു. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.

    Read More »
Back to top button
error: