Month: August 2024

  • Sports

    കേരള ക്രിക്കറ്റ് ലീഗ്: തൃശൂര്‍ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുന്‍ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്

    തൃശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശൂര്‍ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്റ്റാര്‍ എക്സ്പോര്‍ട്ട് ഹൗസായ ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറാണ്. നിലവില്‍ കേരള വെറ്ററന്‍സ് ആന്‍ഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ( വിസിഎകെ) യ്ക്ക് വേണ്ടി സജ്ജാദ് കളിക്കുന്നുണ്ട്. എട്ട് വയസു മുതല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സജ്ജാദ് ക്രിക്കറ്റിനോടുള്ള അഭിനിവേശം കൊണ്ടാണ് തൃശൂര്‍ ക്ലബിനെ സ്വന്തമാക്കി കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരം. തൃശൂര്‍ ടീമിനെ കൂടാതെ മറ്റ് അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കും. ടീം പ്രഖ്യാപനവും ലോഗോ, ജേഴ്സി എന്നിവയുടെ പ്രകാശനവും തൃശൂരില്‍ വെച്ച് നടക്കുമെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. മികച്ച ടീമിനെ നേരിടാന്‍ കഴിയുന്ന കരുത്തുറ്റ ടീമിനെ…

    Read More »
  • NEWS

    ”ഞാന്‍ ഗായകന്മാരെ മുട്ടിയിരിക്കുന്നത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല! ഈഗോ അടിച്ചതാണ് പ്രശ്നം”

    ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് റിമി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ പറ്റി താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു റിമി. ഷോ യില്‍ വച്ച് ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് തന്റെ പുറകേ ഇഷ്ടവുമായി വന്ന ആളെ കുറിച്ചും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം മെസേജ് അയച്ചതിനെ പറ്റിയും റിമി പറഞ്ഞത്. എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. ഇക്കഥ ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു. അതിന് ശേഷം പുള്ളി എന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുള്ളി ഭാര്യയുടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്. വീണ്ടും ഞാനീ…

    Read More »
  • India

    സഹോദരിയെ ഗെയിംസ് വില്ലേജില്‍ അനധികൃതമായി പ്രവേശിപ്പിച്ചു; ഇന്ത്യന്‍ ഗുസ്തിക്കാരിയെ നാട്ടിലേക്ക് തിരിച്ചയച്ചു

    പാരീസ്: ഒളിമ്പിക് ഗെയിംസ് വില്ലേജില്‍ സഹോദരി നിഷയെ അനധികൃതമായി പ്രവേശിപ്പിച്ചതിന് വനിത ഗുസ്തി താരം അന്റിം പംഘാലിനെ നാട്ടിലേക്ക് തിരിച്ചയച്ചു. അന്റിമിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഗെയിംസ് വില്ലേജില്‍ കടക്കാന്‍ നിഷ തുനിഞ്ഞതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്. നിഷയെ പൊലീസ് ആദ്യം തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് അന്റിം പംഘാലിന്റെ അക്രഡിറ്റേഷന്‍ അധികൃതര്‍ റദ്ദാക്കി. 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ തുര്‍ക്കി താരം യെറ്റ്ഗില്‍ സെയ്നപ്പിനോട് തോറ്റു പുറത്തായ അന്റിം പംഘാലിനെ, അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. അന്റിമിനെ മാത്രമല്ല അവരുടെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവരെയും മടക്കി അയയ്ക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. മത്സരത്തില്‍ തോറ്റയുടനെ ഹോട്ടലേക്ക് പോയ അന്റിമിനൊപ്പം രണ്ടുകോച്ചുമാരും ഉണ്ടായിരുന്നു. ഗെയിംസ് വില്ലേജില്‍ പോയി തന്റെ ബാഗ് അടക്കമുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ സഹോദരി നിഷയോട് അന്റിം ആവശ്യപ്പെട്ടു. വില്ലേജില്‍ പ്രവേശിക്കാന്‍ നിഷയ്ക്ക് കഴിഞ്ഞെങ്കിലും മടങ്ങി വരും വഴി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പൊലീസ്…

    Read More »
  • Kerala

    ഓണപ്പരീക്ഷ സെപ്റ്റംബര്‍ 3 മുതല്‍; എട്ടില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരീക്ഷ

    തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വര്‍ഷത്തെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12 (വ്യാഴം) വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ മാറ്റിവെച്ചു. അവ പിന്നീട് നടത്തും.മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന മേപ്പാടി ഗവ. ഹയര്‍സെന്‍ഡറി സ്‌ക്കൂളിലെ ക്യാംപ് മാറുന്ന മുറയ്ക്ക് ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റേയും സ്‌കൂള്‍ ഒളിംപിക്സിന്റെയും ശാസ്ത്രമേളയുടേയും തീയതിയും സ്ഥലവും വിദ്യാഭ്യാസവകുപ്പ്…

    Read More »
  • Crime

    സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; പാലക്കാട്ട് കര്‍ഷകന്‍ ജീവനൊടുക്കി

    പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയില്‍ സോമന്‍ (59) ആണ് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ച് വായ്പ തിരിച്ചടവ് മുടങ്ങി എന്ന ആത്മഹത്യ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സോമനെ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം ബാങ്കില്‍ നിന്നും താന്‍ വായ്പയെടുത്ത് കൃഷി തുടങ്ങിയെന്നും കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയതായും മാനഹാനി സംഭവിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നെല്‍ കര്‍ഷകനായ സോമന്‍ സ്ഥലം പാട്ടത്തിനെടുത്തും മറ്റുമാണ് കൃഷി നടത്തിയിരുന്നത്. എന്നാല്‍, കൃഷി നശിച്ചതോടെയാണ് പ്രതിസന്ധിയായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പിതാവ്: പരേതനായ പഴനിയാണ്ടി. അമ്മ: വിലാസിനി. ഭാര്യ: മഞ്ജു. മക്കള്‍: വീണ, സൂര്യ.

    Read More »
  • Kerala

    മോദി വയനാട്ടിലേക്ക്; ആശ്വാസ പ്രഖ്യാപനം കാത്ത് കേരളം

    തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പു ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു പോകും. ദുരന്തം നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തി മൂന്നു മണിയോടെ മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏതൊക്കെ പ്രദേശങ്ങളാണ് സന്ദര്‍ശിക്കുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മോദിയുടെ സന്ദര്‍ശനവേളയില്‍, വയനാട് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കേന്ദ്ര സഹായം നല്‍കുന്നതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.

    Read More »
  • Crime

    കുറ്റം സമ്മതിക്കാന്‍ പൊലീസ് മര്‍ദ്ദിച്ചിരുന്നു, ആത്മഹത്യാ പ്രേരണയല്ല; വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

    തൃശൂര്‍: ഏങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പിടിച്ചുപറിക്കേസില്‍ കുറ്റം സമ്മതിക്കാന്‍ വിനായകനെ പൊലീസ് മര്‍ദിച്ചിരുന്നുവെന്നും ഇത് ആത്മഹത്യാ പ്രേരണ അല്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസില്‍ തുടരന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വി.എ. ഉല്ലാസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറ്റം സമ്മതിക്കാന്‍ പൊലീസ് മര്‍ദ്ദിച്ചിരുന്നു,ആത്മഹത്യാ പ്രേരണയല്ല; വിനായകന്റെ മരണത്തില്‍ വിചിത്ര വാദവുമായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 2017 ജൂലൈ 18നാണ് വിനായകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം. സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത വിനായകനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് പൊലീസിന്റെ പീഡനത്തെത്തുടര്‍ന്നാണെന്ന് പിന്നീട് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിനായകന് ജനനേന്ദ്രയത്തിലടക്കം മര്‍ദനമേറ്റതായി വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഈ സഹാചര്യത്തില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടര്‍ന്ന് വിനായകന്റെ പിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.  

    Read More »
  • Kerala

    പെരിങ്ങല്‍ക്കുത്തില്‍ പള്ളി ആക്രമിച്ച് കാട്ടാനക്കൂട്ടം; വാതില്‍ തകര്‍ത്ത് അകത്ത് കയറി, ഉപകരണങ്ങളടക്കം നശിപ്പിച്ചു

    തൃശൂര്‍: പെരിങ്ങല്‍കുത്ത് പുളിയിലപാറ ക്രിസ്തുരാജ പള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം പള്ളിയില്‍ നാശനഷ്ടങ്ങള്‍ വരുത്തി. കോട്ടപ്പുറം ലത്തീന്‍ രൂപതയുടെ കീഴിലുള്ള 75 വര്‍ഷം പഴക്കമുള്ള പള്ളിയാണിത്. വനമേഖലയിലല്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആനകൂട്ടം അള്‍ത്താരയിലെ ബലിപീഠം മറിച്ചിട്ടു. ഫാന്‍, മൈക്ക്, സ്പീക്കര്‍, കസേരകള്‍ തുടങ്ങിയവയും നശിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പള്ളിയിലാണ് ആനകൂട്ടം നാശനഷ്ടങ്ങള്‍ വരുത്തിയത്. ഞായറാഴ്ച മാത്രമാണ് ഇവിടെ ആരാധനയുള്ളത്. ബുധനാഴ്ച രാവിലെ പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാന്‍ പോയ ആളുകള്‍ പള്ളിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് കയറിനോക്കിയപ്പോഴാണ് സംഭവമറിയുന്നത്. പെരിങ്ങല്‍ക്കുത്ത് ഡാം പണിയുന്ന സമയത്ത് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച പള്ളിയാണിത്. നേരത്തെയും കാട്ടാനക്കൂട്ടം പള്ളി ആക്രമിച്ചിട്ടുണ്ട്.  

    Read More »
  • Kerala

    ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു; കോട്ടയത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

    കോട്ടയം: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍ സി. ലൂയിസിന്റെ മകള്‍ ക്രിസ്റ്റല്‍ (12) ആണ് മരിച്ചത്. ആര്‍പ്പൂക്കര സെന്റ് ഫിലോമിന ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റല്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

    Read More »
  • Kerala

    ഷൊര്‍ണൂരിലെ ട്രെയിന്‍ പിടിച്ചിടല്‍ അവസാനിക്കും; പാത ഇരട്ടിപ്പിക്കല്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും

    പാലക്കാട്: മലബാറിലെ ട്രെയിന്‍ യാത്രക്കാരെ ഏറെക്കാലമായി പ്രയാസത്തിലാക്കിയ ഷൊര്‍ണൂരിലെ ട്രെയിന്‍ പിടിച്ചിടലിനു ശാശ്വത പരിഹാരമാകുന്നു. തൃശൂര്‍ പാലക്കാട് റെയില്‍ പാതയിലെ ട്രാക്ക് ഇരട്ടിപ്പിക്കല്‍ പ്രവൃത്തി ഉടന്‍ തുടങ്ങും. എറണാകുളത്തെ കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പുവച്ചു. തൃശൂരില്‍ നിന്നു ഷൊര്‍ണൂരിലേക്കു പോകുന്ന ഭാഗവും ഷൊര്‍ണൂരില്‍ നിന്നു പാലക്കാട്ടേക്കു പോകുന്ന ഭാഗവും ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഒറ്റപ്പാതയാണ്. ഈ പാതയിലൂടെ ട്രെയിനുകള്‍ കടത്തി വിടുമ്പോള്‍ ഷൊര്‍ണൂരിലും വള്ളത്തോള്‍ നഗറിലുമെല്ലാം ട്രെയിന്‍ മണിക്കൂറുകളോളം പിടിച്ചിടേണ്ടതായി വരാറുണ്ട്. ദക്ഷിണ റെയില്‍വേ രണ്ടു വര്‍ഷം മുന്‍പു തയാറാക്കിയ പദ്ധതിക്കാണ് അനുമതിയായത്. ഷൊര്‍ണൂര്‍ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ആദ്യഘട്ടത്തില്‍ പാലത്തിന്റെ നിര്‍മാണമാണ് ആരംഭിക്കുന്നത്. നിലവില്‍ ഒരു പാലത്തിലൂടെയാണു ട്രെയിനുകള്‍ കടന്നുപോകുന്നത്. 2027 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്.പദ്ധതിക്ക് മൊത്തം 367.39 കോടി രൂപയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.  

    Read More »
Back to top button
error: