KeralaNEWS

ഇരുട്ട്‌വാക്കിന് മാലിന്യം തട്ടാന്‍ എത്തിയവര്‍ക്ക് എട്ടിന്റെ പണി; വാഹനം കേടായതോടെ നാട്ടുകാര്‍ പിടികൂടി

കൊച്ചി: ഇരുട്ടിന്റെ മറവില്‍ പൊതുയിടത്ത് മാലിന്യം തള്ളാനെത്തിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കളമശ്ശേരി നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ തോഷിബയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് മാലിന്യം തള്ളിയത്. കാക്കനാട് പടമുകളിലുള്ള മദര്‍ ഫര്‍ണിച്ചറില്‍ നിന്നുള്ള സ്‌പോഞ്ച്, അപ്‌ഹോള്‍സറി മാലിന്യങ്ങളാണ് ഇവിടെ തള്ളാനെത്തിയത്.

മാലിന്യം തള്ളിയ ശേഷം പോകാന്‍ ശ്രമിച്ചപ്പോള്‍ വാഹനം സ്റ്റാര്‍ട്ട് ആയില്ല. ഇതോടെ മാലിന്യം തള്ളാന്‍ എത്തിയവര്‍ വാഹനത്തില്‍ തന്നെ ഇരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് മാലിന്യം നിക്ഷേപിക്കാനെത്തിയവരെക്കൊണ്ട് തന്നെ തിരികെ വാഹനത്തിലേക്ക് കയറ്റി.

Signature-ad

ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നിരവധി കിടക്കുന്നുണ്ടെന്നും ഇവര്‍ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാര്‍ പറഞ്ഞു. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.കെ നിഷാദ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍ ബഷീര്‍, മുന്‍ കൗണ്‍സിലര്‍ വിഎസ് അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തു. മാലിന്യം തള്ളിയവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട് അവര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: