Social MediaTRENDING

കോടിക്കണക്കിന് പ്രതിഫലം വാങ്ങുന്ന ആളാണ്, കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥ അത്ര നല്ലതല്ല ! ഫഹദിനെ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍

ലയാള സിനിമയിലെ യുവ താരങ്ങളില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍, ഇപ്പോഴിതാ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍. കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് ഇത്തവണ ഉണ്ടായത്. ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നുവെങ്കിലും കുറച്ച് പേര്‍ എത്തിയിരുന്നില്ല. ഇപ്പോഴിതാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടന്‍ ഫഹദ് ഫാസിലിനേയും ഭാര്യ നസ്രിയയെയും ഉള്‍പ്പെടേയുള്ള താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അനൂപ് ചന്ദ്രന്‍.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, അമ്മ പോലുള്ള ഒരു ചാരിറ്റി സംഘടനയുടെ യോഗത്തില്‍ ഫഹദ് ഫാസിലിനെപ്പോലുള്ളവര്‍ പങ്കെടുക്കേണ്ടതാണ്. യോഗം നടക്കുന്ന സമയത്ത് അദ്ദേഹം എറണാകുളത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല എന്നും അനൂപ് ചന്ദ്രന്‍ പറയുന്നുണ്ട്. അമ്മയുടെ പ്രവര്‍ത്തനത്തില്‍ യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുള്ള വ്യക്തിയാണ് ഞാന്‍. അയാള്‍ കോടിക്കണക്കിന് ശമ്ബളം വാങ്ങിക്കുന്ന നടനമാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്.

Signature-ad

നടി മീര നന്ദന്റെ വിവാഹ ചടങ്ങുകളില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു, പക്ഷെ അമ്മയുടെ യോഗത്തിലേയ്ക്ക് തിരിഞ്ഞ് പോലും നോക്കിയില്ല. എനിക്ക് കിട്ടുന്ന ശമ്പളം അത് ഒറ്റക്ക് തന്നെ തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം. ഇത്രയും ശമ്പളം വാങ്ങുന്ന അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.

ഇപ്പോള്‍ മലയാള സിനിമയിലെ ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകകയാണ് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. എന്നാല്‍ എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാലാണ് പൃഥ്വിരാജിന് എത്താന്‍ സാധിക്കാതിരുന്നത്. കുഞ്ചാക്കോ ബോബന്‍ വന്നിരുന്നു. എല്ലാ തരത്തിലും അമ്മ അസോസിയേഷനുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തനത്തിലും സഹകരിക്കുന്ന മനുഷ്യരാണ് കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയവര്‍..

നിങ്ങളുടെ ഒരു സിനിമയിലേക്ക് നമ്മുടെ അമ്മയിലെ ഇന്ന ഇന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കണം എന്ന് പറഞ്ഞാല്‍ അതിനും അദ്ദേഹം തയ്യാറാകാറുണ്ട്. ഞാന്‍ ഇത്രയും കാലം പങ്കെടുത്തതില്‍ ഏറ്റവും മികച്ച കണക്ക് അവതരിപ്പിച്ച ട്രഷറാണ് കുഞ്ചാക്കോ ബോബന്‍. നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെക്കാറുള്ളത്.

എന്നാല്‍ അതേസമയം മോഹന്‍ലാലിന് പകരം നേതൃസ്ഥാനത്തേക്ക് പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം ഇതിന് വേണ്ടി മാറ്റിവെച്ച് വന്നാല്‍ അത് കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകും. അതുവഴി അവര്‍ക്ക് കൂടെ ഈ സംഘടന ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിക്കും. ചാരിറ്റി എന്ന് പറയുന്നത് അങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല. ഒരുമിച്ച് നടന്ന് പോകുന്നവര്‍,കാലിടറി വീഴുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത് എന്നും അനൂപ് ചോദിക്കുന്നു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: