Social MediaTRENDING

ഞങ്ങള്‍ ഒരുമിച്ച് വരികയാണെന്ന് ഗബ്രിയും ജാസ്മിനും! മതവും ജാതിയൊന്നും നോക്കാതെ ഒന്നിക്കണമെന്ന് ആരാധകരും

ജാസ്മിന്‍-ഗബ്രി എന്നീ പേരുകളാണ് ഇത്തവണ ബിഗ് ബോസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഷോ തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ സൗഹൃദത്തിലായ താരങ്ങള്‍ പ്രണയത്തിലായെന്ന് പലരും കരുതി. എന്നാല്‍ തങ്ങളുടെ റിലേഷന്‍ഷിപ്പ് എന്താണെന്ന് ഇതുവരെ താരങ്ങള്‍ തുറന്ന് സംസാരിച്ചിട്ടില്ല.

എന്നിരുന്നാലും മത്സരത്തിന് ശേഷം ജാസ്മിനെയും ഗബ്രിയെയും ഒരുമിച്ച് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതുവരെ താരങ്ങള്‍ ഒന്നിച്ച് വിശദീകരണം നല്‍കാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ആരാധകരെ അമ്പരിപ്പിച്ച് കൊണ്ട് ഇപ്പോഴിതാ ജാസ്മിനും ഗബ്രിയും രംഗത്ത് വന്നിരിക്കുകയാണ്.

Signature-ad

ഇന്‍സ്റ്റാഗ്രാമിലൂടെ ജാസ്മിനൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങളാണ് ഗബ്രി ആദ്യം പുറത്ത് വിട്ടത്. പിന്നാലെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ‘എല്ലാവര്‍ക്കും നമസ്‌കാരം. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദിയുണ്ട്. നാളെ ഒരു സ്പെഷ്യല്‍ ദിവസമാണ്. നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ നാളെ പാലക്കാട്ടേക്ക് വരുന്നുണ്ടെന്ന് ഗബ്രി പറയുന്നു.

എന്നാല്‍ ഗബ്രി മാത്രമല്ല ഞങ്ങള്‍ ഒരുമിച്ചാണ് വരുന്നതെന്ന് പറഞ്ഞ് ജാസ്മിനും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു ഉദ്ഘാടനത്തിന് വേണ്ടിയിട്ടാണ് ഗബ്രിയും ജാസ്മിനും ഒരുമിച്ച് പാലക്കാട്ടേക്ക് വരുന്നതെന്ന് താരങ്ങള്‍ വീഡിയോയില്‍ സൂചിപ്പിച്ചു. അതേ സമയം ഞങ്ങള്‍ കാണാന്‍ കാത്തിരുന്ന നിമിഷം ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്.

രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോള്‍ ഒത്തിരി സന്താഷമായി. ഇവര്‍ ബിഗ് ബോസിലേക്ക് പോയപ്പോള്‍ തുടങ്ങിയ ഇഷ്ടമാണ്. മത്സരത്തിന് ശേഷവും ഇവരോട് അത്രയും ഇഷ്ട്ടമാണ്. ഇവരുടെ ഫ്രണ്ട്ഷിപ്പും സ്നേഹവും എല്ലാം ഒരുപാടിഷ്ടമാണ്. ഇങ്ങനൊരു നിമിഷത്തിന് വേണ്ടി ഇത്രയും നാള്‍ കാത്തിരുന്നു. ഇന്ന് കുറേ പേരുടെ കുരുപൊട്ടും.

മാത്രമല്ല ഇപ്പോള്‍ പൊങ്കാല കലവുമായിട്ട് കുറേ കുല സ്ത്രീകളും പുരുഷന്മാരും എത്തുന്നതാണ്. നിങ്ങള്‍ ഇനിയും ഫോട്ടോസ്, വീഡിയോസ്, റീല്‍സ് ഒക്കെ ഇടണം. എന്ത് സംഭവിക്കുന്നു എന്ന് അറിയണമല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. ഗബ്രി അടുത്തുള്ളപ്പോള്‍ ജാസ്മിന്റെ വൈബ് തിരിച്ചു കിട്ടി. എല്ലാവരും ഒറ്റപെടുത്തിയാലും തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടെ ഉണ്ടായാല്‍ മതി.

അതേ സമയം നിങ്ങള്‍ രണ്ടാളും ഒന്നിക്കണമെന്നാണ് ഗബ്രിയോടും ജാസ്മിനോടും ആരാധകര്‍ പറയുന്നത്. നിങ്ങള്‍ നാട്ടുകാരെ നോക്കണ്ട. മതവും നോക്കണ്ട. രണ്ട് പേരും നല്ല ചേര്‍ച്ചയുള്ളവരാണ്. അങ്ങ് കെട്ടി സുഖമായി അടിച്ച് പൊളിച്ച് ജീവിക്കൂ.. എന്നിങ്ങനെ നൂറുക്കണക്കിന് കമന്റുകളാണ് ഗബ്രിയ്ക്കും ജാസ്മിനും ലഭിക്കുന്നത്.

അതേസമയം, താരങ്ങളുടെ സൗഹൃദത്തെ പറ്റിയും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ബിഗ് ബോസിലേക്ക് പോയത് മുതല്‍ ജാസ്മിനെ ഒറ്റിക്കൊടുക്കാത്ത ഒരേ ഒരാള്‍ അത് ഗബ്രിയാണ്. ഇന്നത്തെ കാലത്ത് ഒരു റിലേന്‍ഷിപ്പ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ നല്ലൊരു സുഹൃത്തിനെ കിട്ടാന്‍ ഭാഗ്യം ചെയ്യണം. നിങ്ങള്‍ എന്നും നല്ല സുഹൃത്തായി ഇരിക്കുക.

 

Back to top button
error: