Month: July 2024

  • Kerala

    അഴിമതി ആരോപിച്ച് ഇല്ലാതാക്കാനാകില്ല, വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയിരിക്കും; വൈറലായി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ രാഷ്ട്രീയപ്പോര് കനക്കുമ്പോള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ 6000 കോടിരൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാട് ആണെന്നായിരുന്നു എല്‍ഡിഎഫ് ആരോപണം. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. എല്‍ഡിഎഫ് നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. 2015 ഡിസംബര്‍ അഞ്ചിനാണ് ഉമ്മന്‍ചാണ്ടി തുറമുഖത്തിന് തറക്കല്ലിട്ടത്. പൂര്‍ത്തീകരിച്ചത് പിണറായി സര്‍ക്കാരും. ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്:” ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങള്‍ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിര്‍ദേശവും വച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവന്‍ സ്വീകരിക്കാന്‍ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല എന്നു പറയാന്‍ ആഗ്രഹിക്കുകയാണ്”.

    Read More »
  • Social Media

    ‘മോര്‍ഫിങ് വീഡിയോ കണ്ട് ഞെട്ടിപ്പോയി, ജയില്‍ ജീവിതം പലതും പഠിപ്പിച്ചു’

    യുവജനോത്സവ വേദിയില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ നടിയാണ് ശാലു മേനോന്‍. 1998-ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധ നേടി. നൃത്ത വിദ്യാലയവുമായി കലാരംഗത്ത് സജീവമായിരുന്ന കാലത്താണ് വിവാദങ്ങളും പ്രതിസന്ധികളും താരത്തിന്റെ ജീവിതത്തിലുണ്ടായത. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 49 ദിവസം ശാലു മേനോന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ആ ദിവസങ്ങളിലെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാലു മേനോന്‍. ജയിലില്‍ കിടന്നപ്പോള്‍ പലതരം മനുഷ്യരെ കാണാന്‍ സാധിച്ചു. പലതും പഠിച്ചു. എല്ലാവരേയുംപോലെ തറയില്‍ പായ വിരിച്ചാണ് കിടന്നുറങ്ങിയിരുന്നതെന്നും ശാലു പറയുന്നു. അന്ന് അമ്മയും അമ്മൂമ്മയും തന്റെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളുമാണ് കൂടെ നിന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ‘സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചത്. ഞാന്‍ ജയിലില്‍ കിടന്നതിന്റെ പേരില്‍ നിരവധി ആളുകള്‍ എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്.…

    Read More »
  • Crime

    വിവാഹച്ചടങ്ങിനിടെ വരന്റെ മൊബൈലിലേക്ക് കാമുകന്റെ കോള്‍; ഒപ്പം അശ്ലീല വീഡിയോയും ചിത്രങ്ങളും, ഒടുവില്‍ വിവാഹം മുടങ്ങി

    ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ വധുവിന്റെ അശ്ലീല വീഡിയോയും ഫോട്ടോയും കാമുകന്‍ വരന് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. വരന്‍ തന്നെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം. ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വരന്റെ മൊബൈലിലേക്ക് കാമുകന്റെ ഫോണ്‍ കോണ്‍ വരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായതിനാല്‍ കല്യാണത്തില്‍ നിന്നും പിന്‍മാറണമെന്നായിരുന്നു യുവാവിന്റെ ഭീഷണി. എന്നാല്‍ തെളിവ് കാണിക്കാനാണ് വരന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും കാമുകന്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി. സംഭവത്തില്‍ വധുവിന്റെ കാമുകനായ കമല്‍ സിങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദംപൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹഘോഷയാത്ര കഴിഞ്ഞെത്തിയ അതിഥികളുടെ ഭക്ഷണവും കഴിഞ്ഞിരുന്നു. അഗ്‌നിക്കു ചുറ്റും വധൂവരന്‍മാര്‍ ഏഴുവട്ടം വലംവയ്ക്കുന്ന ചടങ്ങും വധുവിനെ യാത്ര അയക്കലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമലിന്റെ ഫോണ്‍കോള്‍ വരുന്നത്.  

    Read More »
  • Kerala

    കലാമണ്ഡലത്തില്‍ കടിച്ചുപറിക്കാനും! തുടക്കം ചിക്കന്‍ ബിരിയാണിയില്‍

    തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയാണ് കാന്റീനില്‍ വിളമ്പിയത്. 1930 ല്‍ സ്ഥാപിതമായ കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികള്‍ അനുസരിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, പുതിയ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നോണ്‍ വെജ് ഉള്‍പ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ചിക്കന്‍ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും, മെനുവില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും മൃദംഗം വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാനുമായ അനുജ് മഹേന്ദ്രന്‍ പറഞ്ഞു. ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കം ഒരു വിഭാഗം കാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത്…

    Read More »
  • Crime

    സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചു; സ്‌പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റില്‍

    ജയ്പുര്‍: വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ചതിനു സ്‌പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4 മണിയോടെ ജയ്പുര്‍ വിമാനത്താവളത്തിലെ ‘വെഹിക്കിള്‍ ഗേറ്റ്’ വഴി അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ചതു തടഞ്ഞ എഎസ്‌ഐയെയാണ് എയര്‍ലൈനിലെ ഫുഡ് സൂപ്പര്‍വൈസറായ യുവതി അടിച്ചത്. ആവശ്യമായ തിരിച്ചറിയല്‍ രേഖകളുണ്ടായിട്ടും യുവതിയോട് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുകയും ഡ്യൂട്ടി സമയത്തിനുശേഷം വീട്ടിലെത്തി കാണാന്‍ ആവശ്യപ്പെടുകയും ചെയ്തതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥനെ നിയമപരമായി നേരിടുമെന്നും സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നാലു സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമാനത്താവളത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് എഎസ്‌ഐ ഗിരിരാജ് പ്രസാദ് യുവതിയെ തടഞ്ഞത്. സുരക്ഷാ പരിശോധനയ്ക്കു ഹാജരാകാനും ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ സുരക്ഷാ പരിശോധനയ്ക്ക് യുവതി തയാറായില്ല. എസ്‌ഐയുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥ എത്തുന്നതിനു മുന്‍പു തന്നെ ഇവര്‍ ഗിരിരാജ് പ്രസാദിന്റെ മുഖത്തടിച്ചു. യുവതിയുടെ പക്കല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നല്‍കിയ കൃത്യമായ രേഖകളുണ്ടായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.…

    Read More »
  • Kerala

    നവകേരള ബസ് വീണ്ടും സ്റ്റാര്‍ട്ടായി! യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിര്‍ത്തിയ ബസ്സിന് വീണ്ടും അനക്കം

    കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും സ്റ്റാര്‍ട്ടായി. ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിര്‍ത്തിയിരുന്നു. വെറും 8 റിസര്‍വേഷന്‍ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബംഗളൂരുവിലേക്ക് സര്‍വീസ് പുനരാരംഭിച്ചു. ബുക്കിംഗ് ഇല്ലാത്തതിനാല്‍ ഇന്നലെയും മിനിഞ്ഞാന്നും ബസ് ഓടിയിരുന്നില്ല. ഒരു ലാഭവും ഇല്ലാതെയായിരിക്കും ഇന്നത്തെയും സര്‍വീസ്. വിരലില്‍ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് ചില ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നത്. ആദ്യ സര്‍വീസില്‍ ഹൗസ് ഫുള്ളായിട്ടായിരുന്നു നവ കേരള ബസിന്റെ യാത്ര. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.  

    Read More »
  • Kerala

    പ്രായപൂർത്തിയാകാത്ത 2 പെണ്‍കുട്ടികളെ ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്തു: 5 പേര്‍ അറസ്റ്റില്‍

      പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേർ പിടിയിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍ (21), മനു (25), സന്ദീപ് (27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ്  കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത 2 പെണ്‍കുട്ടികളെയാണ് പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരുപെണ്‍കുട്ടിയെ അഞ്ചുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി കർണാടകയിലെ കുട്ടയില്‍ നത്തംഗളയിലുള്ള കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച്‌ ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇവരില്‍നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരുടെ കാർ നാട്ടുകാർ തടഞ്ഞിട്ടതോടെ പെണ്‍കുട്ടികളെ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നു കളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.

    Read More »
  • Social Media

    ‘തുണിമണി’യടക്കം 10 ലക്ഷത്തിന്റെ വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു; വിദേശത്തുനിന്ന് മടങ്ങാന്‍ സഹായംതേടി താരദമ്പതികള്‍

    എട്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ സന്തോഷം മുഴുവന്‍ കെടുത്തിയ ദുരനുഭവം പറഞ്ഞ് നടന്‍ വിവേക് ദഹിയ. ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയുമൊത്തുള്ള വിദേശ സഞ്ചാരത്തിനിടെ ഫ്‌ളോറന്‍സില്‍വെച്ച് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്ന് വിവേക് വെളിപ്പെടുത്തി. പഴയ കുറച്ച് വസ്ത്രങ്ങളൊഴികെ എല്ലാം കള്ളന്മാര്‍ കൊണ്ടുപോയെന്നും സഹായംതേടിയപ്പോള്‍ ലോക്കല്‍ പോലീസ് കയ്യൊഴിഞ്ഞുവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറഞ്ഞു. കഴിഞ്ഞദിവസമാണ് അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത്. ഈയവസരത്തിലാണ് തങ്ങള്‍ക്കുനേരിട്ട ദുരനുഭവം താരദമ്പതികള്‍ വെളിപ്പെടുത്തിയത്. ഈ ഒരു സംഭവമൊഴികെ ബാക്കിയെല്ലാംകൊണ്ടും ഈ യാത്ര ഗംഭീരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ളോറന്‍സ് സിറ്റി ചുറ്റിക്കറങ്ങാന്‍ പദ്ധതിയിടുന്നതിനിടെയാണ് സന്തോഷമെല്ലാം കെടുത്തി, ഒരു ദുഃസ്വപ്നം പോലെ മോഷണം നടന്നതെന്നും താരം പറഞ്ഞു. ”കഴിഞ്ഞദിവസം ഫ്‌ളോറന്‍സിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങളെല്ലാം പുറത്ത് കാറില്‍വെച്ചശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടല്‍ പരിശോധിക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ കണ്ടത് കാറിന്റെ ?ഗ്ലാസ് തകര്‍ന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു.…

    Read More »
  • Movie

    പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ചു; ‘ഗുണ’യുടെ റി-റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

    ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഏവരുടെയും മനസിലേക്ക് തിരിച്ചെത്തിയ ഗാനമായിരുന്നു ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം. 1991ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലെ ഈ ഗാനം അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം തരംഗമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ റി-റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വേല്‍മുരുകന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവര്‍ഗ്രീന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചു. ഗുണ ചിത്രത്തിന്റെ പകര്‍പ്പവകാശം, വിതരണം, പ്രദര്‍ശനം എന്നിവ രത്‌നം എന്ന വ്യക്തിയ്ക്കാണ് ലഭിച്ചതെന്നും, പിന്നീട് രത്‌നത്തില്‍നിന്ന് താന്‍ ഇത് വാങ്ങിയിരുന്നുവെന്നുമാണ് ഘനശ്യാം ഹേംദേവ് കോടതിയെ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ചിത്രം റിറീലീസിനൊരുങ്ങുന്നതറിഞ്ഞ് താന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നെന്നും എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ ചിത്രം ജൂലൈ 5ന് റിലീസ് ചെയ്‌തെന്നും ഘനശ്യാം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ…

    Read More »
  • LIFE

    ഈ രീതിയിലുള്ള നിങ്ങളുടെ സംസാരം തീര്‍ച്ചയായും പങ്കാളിയെ വേദനിപ്പിക്കും

    എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമെന്ന് പറയുന്നത് കമ്മ്യൂണിക്കേഷനാണ്. പരസ്പരം കാര്യങ്ങള്‍ സംസാരിക്കാനും അതുപോലെ വിഷമങ്ങളും അഭിപ്രായങ്ങളുമൊക്കെ പങ്കുവെയ്ക്കാനും ആശയവിനിമയം വളരെ പ്രധാനമാണ്. സംസാരത്തിലൂടെ മാത്രമേ തെറ്റിദ്ധാരണകളും മറ്റും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ഏത് തരത്തില്‍ എങ്ങനെയാണ് പരസ്പരം ആശയവിനിമയം നടത്തുന്നതും എന്നതും പ്രധാനമാണ്. സംസാരത്തിലെ വ്യത്യാസം പോലും പലപ്പോഴും പങ്കാളിയെ വേദനിപ്പിക്കാം. ബന്ധങ്ങളിലെ വഴക്കുകള്‍ ഇല്ലാതാക്കാനും നേരെ സംസാരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. വിമര്‍ശനം പങ്കാളിയുടെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്നത് വളരെ പ്രധാനമാണ്. പക്ഷെ എപ്പോഴും എല്ലാ കാര്യത്തിലും പങ്കാളിയെ വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും അത്ര നല്ലതല്ല. കാരണം ഇത് അവരുടെ മനസിനെ വേദനിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാ കാര്യങ്ങളിലും അവരെ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക. കൂടാതെ അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മനസിലാക്കാന്‍ ശ്രമിക്കുക. തെറ്റുകള്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ചൂണ്ടികാണിക്കാതെ നിങ്ങള്‍ മാത്രം ഉള്ളപ്പോള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. പ്രതിരോധം റിലേഷന്‍ഷിപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്തരം പ്രതിരോധങ്ങള്‍. പലപ്പോഴും ഒരു തെറ്റ് ചെയ്ത…

    Read More »
Back to top button
error: