KeralaNEWS

കോതമംഗലത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു

എറണാകുളം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാര്‍ റൂട്ടിലാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനം റോഡില്‍നിന്നു മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിയുടെ തടി കയറ്റിവന്ന വലിയ ലോറി ബസ് സ്റ്റാന്‍ഡിനു സമീപം മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസപ്പെട്ടു.

Signature-ad

ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി റോഡില്‍നിന്നു മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മറിഞ്ഞ ലോറിയിലെ തടികള്‍ മറ്റൊരു ലോറിയിലേക്ക് കയറ്റി ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: