IndiaNEWS

മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറുകണ്ടം ചാടി?

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായി റിപ്പോര്‍ട്ട്.

37 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. പാര്‍ട്ടി സ്ഥാനാര്‍ഥി പ്രദ്യന സാദവിന് 30 ഒന്നാം മുന്‍ഗണന വോട്ടുകള്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ബാക്കിയുള്ള ഏഴ് വോട്ടുകള്‍ സഖ്യകക്ഷിയായ ശിവസേന (യു.ബി.ടി) സ്ഥാനാര്‍ഥി മിലിന്ദ് നര്‍വേക്കറിനും നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.

Signature-ad

ഫലം വന്നപ്പോള്‍ സദവിന് 25 ഉം നര്‍വേക്കറിന് 22 ഉം മുന്‍ഗണന വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരെങ്കിലും ക്രോസ് വോട്ട് ചെയ്‌തെന്ന് വ്യക്തമായത്.

ബി.ജെ.പി, ശിവസേന, എന്‍.സി.പി ഉള്‍പ്പെടുന്ന മഹായുതി സഖ്യം മത്സരിച്ച ഒമ്പത് സീറ്റുകളിലും ജയിച്ചു. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്ന് 2 പേരാണ് വിജയിച്ചത്. എന്നാല്‍, എന്‍.സി.പി പിന്തുണയോടെ മത്സരിച്ച ശരദ് പവാറിന്റെ നേതൃത്വത്തിലുള്ളന്‍ പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥി ജയന്ത് പാട്ടീല്‍ പരാജയപ്പെട്ടു.

 

Back to top button
error: