Feature

തരുണികൾ ലഹരി കടത്തിൽ  കേമികൾ: അടിപൊളി ജീവിതം, കണക്കറ്റ വരുമാനം; കൊച്ചി ഈ  സുന്ദരിമാരുടെ വിഹാര കേന്ദ്രം

  ലഹരി/ഫീച്ചർ 

  കേരളത്തിലെ ലഹരി മരുന്നുകളുടെ ഹബ്ബായ കൊച്ചിയിൽ പൊലീസ്- എക്സൈസ് സംഘങ്ങളുടെ വലയിൽ കുടുങ്ങുന്നതിൽ പകുതിയിലധികവും യുവതികൾ. കഞ്ചാവ് അടക്കമുള്ള പ്രകൃതിദത്ത ലഹരിമരുന്നുകളെ അട്ടിമറിച്ചു കൊണ്ടാണ് മാരകമായ സിന്തറ്റിക് ലഹരി, എംഡിഎംഎയുടെ വില്പന പൊടിപൊടിക്കുന്നത്.

Signature-ad

അരക്കോടി രൂപയുടെ എം.ഡി.എം.എ യുമായി ആലുവയിൽ ബാംഗളൂരു  സ്വദേശിനി അക്തർ എന്ന 26കാരി അറസ്റ്റിലായത് ഒരാഴ്ച മുമ്പാണ്. വൈകിട്ട് 5 മണിയോടെ കേരള എക്സ്പ്രസിലാണ് യുവതി വന്നിറങ്ങിയത്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ യുവതിയുടെ പക്കൽ നിന്നും ഒരു കിലോ എം.ഡി.എം.എ കണ്ടെടുത്തു. ലഹരി മരുന്ന് കൈപ്പറ്റാൻ എത്തിയ കൊച്ചി സ്വദേശി സഫീറും പിന്നാലെ പിടിയിലായി.

ലഹരി കടത്ത് സംഘത്തിലെ സ്ഥിരം കണ്ണിയായ അക്തറിനെതിരെ  കളമശ്ശേരി പൊലീസ് മുമ്പും  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
*           *              *
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വിൽപനയ്ക്കായി കടത്തിയ രണ്ടര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ  യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബെംഗളൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത് രണ്ടു ദിവസം മുമ്പാണ്.

യുവതി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പതിവായി മയക്കുമരുന്ന്  കടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതേ കേസിൽ പെരുവണ്ണാമുഴി സ്വദേശികളായ ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഷൈൻ ഷാജി നിരവധി തവണ ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ മയക്കു മരുന്ന് കടത്താൻ ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്.  സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ്.
*           *              *
കൊച്ചിയിലെ പ്രധാന മോഡലും രാജസ്ഥാൻ സ്വദേശിനിയുമായ   ഡിംപിൾ ലാമ്പ നഗരത്തിലെ മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാന കണ്ണിയാണ്. കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച്  പീഡിപ്പിച്ച സംഭവം പ്ലാൻ ചെയ്തത്  ഈ 21കാരിയാണ്. ബീയറിൽ പൊടി കലർത്തി നൽകിയാണ് തന്നെ വശംവദയാക്കിയതെന്നാണ് അതിജീവിത പറയുന്നത്. തൻ്റെ സുഹൃത്തുക്കളായ യുവാക്കൾക്കു വേണ്ടിയാണത്രേ ഡിംപിൾ ഇത് ആസൂത്രണം ചെയ്തത്.

ലഹരി കച്ചവടത്തിൽ ഡിംപിൾ ലാമ്പയുടെ പങ്കാളികളായി പ്രവർത്തിക്കുന്നത് മോഡലിങ് രംഗത്തെ വനിതാ സുഹൃത്തുക്കളാണ്.

വലിയ ലാഭമാണ് ഇവരെ ഈ ബിസിസിലേക്ക് എത്തിക്കുന്നത്. ഇവരുടെ ‘ബോസി’ന് പ്രതിദിനം 45,000 രൂപ ലഭിക്കുണ്ടത്രേ.
*           *              *
കൊച്ചി എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ നടത്തിയ റെയ്ഡിൽ കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പൊലീസ് പിടികൂടിയ ആറംഗ സംഘത്തിൽ 18 കാരി പെൺകുട്ടിയും.

ആഷിഖ്, സൂരജ്, രഞ്ജിത്, മുഹമ്മദ് അസര്‍, അഭില്‍ എന്നിവർക്കൊപ്പം 18കാരിയായ അലക എന്ന പെൺകുട്ടിയും സംഘത്തില്‍ ഉണ്ടായിരുന്നു. ബംഗളൂരുവില്‍ നിന്ന് വൻ തോതിൽ മയക്കുമരുന്ന് കൊണ്ടുവന്ന് കൊച്ചിയിൽ വില്‍പ്പന നടത്തുകയായിരുന്നു സംഘം.
*           *
കാമുകൻ യൂനസിനൊപ്പം തൊടുപുഴയിൽ നിന്ന് അക്ഷയ ഷാജി എന്ന 22കാരി എംഡിഎംഎയുമയി പിടിയിലായത് അടുത്തിടെയാണ്. പഠനത്തിൽ മിടുക്കിയായ അക്ഷയ എങ്ങനെ ലഹരിക്ക് അടിമയായി എന്നറിയില്ലെന്നാണ് പോലീസ് പറയുന്നത്.

             *           *             *
അടുത്തിടെ തൃക്കാക്കരയിൽ വെച്ച് വാഹനാപകടമുണ്ടാക്കിയതിന് പോലീസിൻ്റെ പിടിയിലായ നടി അശ്വതി ബാബുവും  എംഡിഎംഎ ശൃംഖലയിലെ കണ്ണിയാണ്. ലഹരിയ്ക്ക് അടിമയായ അശ്വതി കൂടുതൽ പണം ഉണ്ടാക്കാനാണത്രേ ഈ രംഗത്തേയ്ക്കു തിരിഞ്ഞത്.
*           *              *
കുടുംബമെന്ന വ്യാജേന തിരുവനന്തപുരം ആക്കുളത്ത് വീട് വാടകയ്ക്ക് എടുത്ത് എംഡിഎംഎ ഇടപാട് നടത്തിയ കേസിലെയും 4 പ്രതികളിൽ ഒരാൾ സ്ത്രീയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് നഗരത്തിൽ വിൽപന നടത്തുകയായിരുന്നു ഇവർ. തൃശൂരിൽ ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ എംഡിഎംഎ ഇടപാട് നടത്തിയ സംഭവത്തിലും ഒരു സ്ത്രീ അറസ്റ്റിലായിരുന്നു.

വെള്ളത്തിൽ കലർത്തിയും കത്തിച്ച് ശ്വസിച്ചും ഉപയോഗിക്കുന്ന എംഡിഎംഎഎ ഒരിക്കൽ മാത്രം ഉപയോഗിച്ചാലും അടിമയാകാനുള്ള സാധ്യതയേറെയാണ്. വൈകാരിക അടുപ്പത്തിനും സഹാനുഭൂതിയ്ക്കും കാരണമാകുന്ന സിറോടോണിനെയും ഡോപമിനെയും സ്വീധീനിക്കുന്ന എംഡിഎംഎ ലൈംഗിക ഉത്തേജനവും ഉന്മേഷവും നൽകുന്നു എന്നതാണ് പലരേയും  ഇതിലയ്ക്ക് ആകർഷിക്കുന്നത്. എന്നാൽ രക്തത്തിൽ ലഹരിയുടെ അളവ് കുറഞ്ഞാൽ ക്ഷീണവും വിശപ്പും തോന്നും. ഇതിൽ നിന്ന് രക്ഷ നേടാൻ വീണ്ടും ലഹരി ഉപയോഗിക്കും. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നവർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 10 വർഷത്തിനുള്ളിൽ മരണപ്പെടാൻ സാധ്യതയുണ്ടത്രേ.

യുവാക്കളിലും സ്കൂൾ വിദ്യാർഥികളും പുതുതലമുറലഹരികൾ വ്യാപകമാകുന്നു. കേരളം ലഹരിമരുന്നുകൾക്ക് മികച്ച മാർക്കറ്റായി മാറുന്നു. ന്യൂജൻ തലമുറയെ ലഹരിയുടെ അപകടത്തിൽ നിന്ന് രക്ഷിക്കാനും കേരളത്തിലെ ലഹരിയുടെ വലകൾ മുറിക്കാനും പൊലീസ്- എക്സൈസ് വിഭാഗങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: