Social MediaTRENDING

രംഭയുടെ കാലുകള്‍ കാണാന്‍ രാത്രി ഇറങ്ങി! നടിയുമായി ജെഡി ചക്രവര്‍ത്തിക്കുണ്ടായിരുന്ന ആരാധനയും സൗഹൃദവും

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്തെ താര റാണിയായിരുന്നു രംഭ. ഗ്ലാമര്‍ നായികയായ രംഭ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ആന്ധ്രക്കാരിയായ നടി സര്‍ഗം എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് രംഭ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ രംഭയെ തേടി വന്നു. അതീവ ഗ്ലാമറസായാണ് രംഭയെ മിക്ക സിനിമകളിലും പ്രേക്ഷകര്‍ കണ്ടത്. ഡാന്‍സ് രംഗങ്ങളില്‍ രംഭ തിളങ്ങി. രംഭയെ കാണാന്‍ വേണ്ടി മാത്രം തിയറ്ററുകളില്‍ സിനിമയ്‌ക്കെത്തിയ ആരാധകര്‍ ഏറെയാണ്.

മലയാളത്തില്‍ താരത്തിന് ലഭിച്ച ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടു. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകള്‍. വിവാഹ ശേഷമാണ് രംഭ കരിയര്‍ വിടുന്നത്. അതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞിരുന്നു. കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാര്‍ പത്മനാഥന്‍ എന്നാണ് രംഭയുടെ ഭര്‍ത്താവ്.

Signature-ad

മൂന്ന് മക്കളും ദമ്പതികള്‍ക്കുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് രംഭ. രംഭയോട് നടന്‍ ജെഡി ചക്രവര്‍ത്തിക്ക് തോന്നിയ ആരാധനയാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ജെഡി ചക്രവര്‍ത്തിയുടെ സുഹൃത്തായ നടനാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ജെഡി ചക്രബര്‍ത്തിയും താനും അടുത്ത സുഹൃത്തുക്കളാണെന്ന് ഇദ്ദേഹം പറയുന്നു. പണ്ട് രാത്രി രംഭയുടെ തുട കാണാന്‍ ഞങ്ങള്‍ പോകുമായിരുന്നു. നടിയുടെ കട്ടൗട്ട് പോസ്റ്റര്‍ വെച്ചിരുന്ന സ്ഥലത്ത് പോയി താഴെനിന്ന് നോക്കിയിരുന്നെന്നും ഈ സുഹൃത്ത് തുറന്ന് പറഞ്ഞു.

പിന്നീട് രംഭയുടെ നായകനായി ജെഡി ചക്രവര്‍ത്തി അഭിനയിച്ചെന്നും ഇദ്ദേഹം പറയുന്നു. ജെഡി ചക്രവര്‍ത്തിയും രംഭയും ഒന്നിലേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നടനായും സംവിധായകനായും തെലുങ്ക് സിനിമാ രംഗത്ത് പേരെടുത്ത വ്യക്തിയാണ് ജെഡി ചക്രവര്‍ത്തി. നിരവധി തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയ വേഷം ജെഡി ചക്രവര്‍ത്തി ചെയ്തു.

നേരത്തെ ജെഡി ചക്രവര്‍ത്തിയെക്കുറിച്ച് രംഭയും സംസാരിച്ചിട്ടുണ്ട്. താന്‍ ഒപ്പം അഭിനയിച്ച നടന്‍മാരില്‍ ചുരുക്കം ചിലരുമായേ സൗഹൃദത്തിലായിട്ടുള്ളൂ. അതിലൊരാളാണ് ജെഡി ചക്രവര്‍ത്തി. എന്നാല്‍ പിന്നീട് താനുമായുള്ള സൗഹൃദം അദ്ദേഹം നിലനിര്‍ത്തിയില്ലെന്നും തന്റെ വിവാഹത്തിന് പോലും വന്നില്ലെന്നും രംഭ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് രംഭ. സിനിമാ രംഗത്ത് തുടര്‍ന്നും തനിക്ക് സജീവമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് രംഭ പറയുന്നത്. ഭര്‍ത്താവിനൊപ്പം ബിസിനസ് കാര്യങ്ങള്‍ രംഭ നോക്കാറുണ്ട്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സിനിമാ ലോകത്തെ ഓര്‍മകള്‍ രംഭ പങ്കുവെച്ചു. അക്കാലത്ത് കാരവാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. വസ്ത്രം മാറിയത് കാറുകളില്‍ നിന്നും പല വീടുകളില്‍ നിന്നുമാണ്. എന്നാല്‍, ഇന്നത്തെ നടിമാര്‍ക്ക് എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് രംഭ ചൂണ്ടിക്കാട്ടി.

 

Back to top button
error: