NEWSSocial Media

ഏഴു മാസം ഗര്‍ഭിണി, വെളിപ്പെടുത്തലുമായി ഈജിപ്റ്റ് ഫെന്‍സിങ് താരം!

പാരീസ്: ഈജിപ്തിന്റെ വനിതാ ഫെന്‍സിങ് താരം നദ ഹഫീസിന് ഇത്തവണ ഒളിമ്പിക്‌സ് കുറച്ച് സ്‌പെഷ്യലായിരുന്നു. താരം താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ കായികലോകം ഒന്നാകെ അമ്പരന്നു. രണ്ട് മാസങ്ങള്‍ക്കപ്പുറം കളിചിരികളുമായി തന്റെ കുഞ്ഞെത്തുമ്പോള്‍ നദ ഹഫീസിന് പറഞ്ഞുകൊടുക്കാനുള്ളത് അമ്മയും കുഞ്ഞും ഒന്നിച്ച് പങ്കെടുത്ത ഒരു ഒളിമ്പിക്‌സ് കഥയാണ്.

ഉള്ളില്‍ ജീവന്റെ തുടിപ്പും വഹിച്ച് താരം ഫെന്‍സിങ് സാബ്‌റെ ഇനത്തില്‍ പ്രീക്വാട്ടറിലെത്തി കൈവരിച്ച വിജയം കായിക ലോകത്ത് അത്ഭുതവും ചര്‍ച്ചയുമാകുകയാണ്. മൂന്ന് തവണ ഒളിമ്പിക്‌സില്‍ മാറ്റുരച്ച 26 കാരിയായ നദയുടെ ഏറ്റവും മികച്ച പ്രകടനം ഇത്തവണത്തെയാണ്. ലോക പത്താം നമ്പര്‍ അമേരിക്കയുടെ എലിസബേത്ത് തര്‍ട്ടകോവിസ്‌കിയെ തോല്‍പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നെങ്കിലും അവിടെ ദക്ഷിണ കൊറിയന്‍ താരത്തോട് നദ ഹഫീസ് പരാജയപ്പെട്ടു

Signature-ad

”മത്സരത്തില്‍ നിങ്ങള്‍ കണ്ടത് എന്നെയും എതിരാളിയെയും മാത്രമായിരിക്കും. എന്നാല്‍ ഞങ്ങള്‍ മൂന്നുപേരാണ് അവിടെയുണ്ടായിരുന്നത്. ഞാനും എതിരാളിയും ഇനിയും ഈ ലോകത്തേക്കെത്താത്ത എന്റെ കുഞ്ഞും. ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ എനിക്കും കുഞ്ഞിനുമുണ്ട്. ജീവിതവും സ്‌പോര്‍ട്‌സും ഒന്നിച്ചുകൊണ്ടുപോകുന്നതിനായി പോരാടുന്നത് സാഹസികമായി തോന്നുന്നു. വിലമതിക്കുന്ന ഒന്നുതന്നെയാണിത്.” നദ ഹഫീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Back to top button
error: