MovieNEWS

”കുട്ടികളുടെ ആയമാര്‍ക്കും നിര്‍മാതാക്കള്‍ ചെലവ് നല്‍കണം; ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ?”

മിഴ് സിനിമാ ലോകത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വര്‍ക്കുക്കളെല്ലാം തടയാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍. പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളില്‍ കുടങ്ങിക്കിടക്കുന്ന സിനിമകള്‍ നേരിടുന്ന തടസം ഇല്ലാതാക്കാനും ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം ഉയര്‍ന്ന് വരുന്ന നിര്‍മാണച്ചെലവ് പരിശോധിക്കാനുമാണ് ഈ തീരുമാനം. നടന്‍ ധനുഷിനെതിരെയാണ് പ്രധാന ആരോപണം വന്നിരിക്കുന്നത്.

സിനിമകള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അന്തനന്‍. ധനുഷ് ചെയ്യുന്നത് തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പൊതുവേദിയില്‍ താന്‍ പോയസ് ഗാര്‍ഡനില്‍ വീട് വെച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ല. എന്നാല്‍, വാങ്ങിയ അഡ്വാന്‍സിനോട് ഉത്തരവാദിത്വം കാണിക്കണ്ടേയെന്നും അന്തനന്‍ പറയുന്നു.

Signature-ad

വിഷ്ണു വിശാല്‍ ലാല്‍ സലാം എന്ന സിനിമയുടെ സെറ്റില്‍ 18 സ്റ്റാഫുകള്‍ക്കൊപ്പം ഇറങ്ങി. അവിടെ നോക്കുമ്പോള്‍ രജിനികാന്ത് രണ്ട് പേരുടെ കൂടെയാണ് വന്നത്. ഇതറിഞ്ഞ വിഷ്ണു വിശാല്‍ പതിനാറ് പേരെ തിരിച്ചയച്ചു. ഇതൊക്കെ ആവശ്യമാണോ. സ്വന്തം പണം ചെലവാക്കി നൂറ് പേരെ നിര്‍ത്ത്. അത് പ്രശ്‌നമല്ല. എന്തിനാണ് നിര്‍മാതാവിന്റെ പണം ചെലവാക്കിക്കുന്നതെന്ന് അന്തനന്‍ ചോദിക്കുന്നു. നയന്‍താര ഷൂട്ടിംഗ് സ്‌പോട്ടില്‍ വരുമ്പോള്‍ ഏഴെട്ട് പേര്‍ ഒപ്പം ഉണ്ടാകുമെന്ന് നേരത്തെ പരാതി ഉണ്ട്.

ഇപ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നതോടെ രണ്ട് ആയമാരും വരുന്നു. ഈ ആയമാര്‍ക്കും നിര്‍മാതാക്കള്‍ കാശ് കൊടുക്കണം. ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ. നിങ്ങള്‍ കുഞ്ഞിന് ജന്മം നല്‍കി അവരെ നോക്കാന്‍ ആയയെ കൊണ്ട് വരുന്നുണ്ടെങ്കില്‍ നിങ്ങളല്ലേ കാശ് കൊടുക്കേണ്ടത്. നിര്‍മാതാക്കള്‍ അല്ലല്ലോ. ഇത്രയും പ്രശ്‌നങ്ങള്‍ സിനിമാ രംഗത്തുണ്ടെന്ന് അന്തനന്‍ പറയുന്നു.

നയന്‍താരയുടെ സ്റ്റാഫുകളുടെ ചെലവ് നിര്‍മാതാക്കളാണ് വഹിക്കുന്നതെന്ന് നേരത്തെയും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. എന്നാല്‍ താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. സ്വന്തമായി ജെറ്റ് ഉള്‍പ്പെടെയുള്ള താരമാണ് നയന്‍താര. ഷൂട്ടിംഗ് സെറ്റില്‍ എപ്പോഴും സഹായത്തിന് സ്റ്റാഫുകളുമായാണെത്താറ്. ഇരട്ടക്കുട്ടികള്‍ പിറന്നതോടെ ഇവരുടെ കാര്യങ്ങള്‍ക്കായും നയന്‍താരയ്ക്ക് സമയം കണ്ടെത്തേണ്ടതുണ്ട്. ഒന്നിലേറെ ബിസിനസുകളും താരത്തിനുണ്ട്. പ്രമുഖ താരങ്ങളില്‍ ഭൂരിഭാഗം പേരുടെയും സ്റ്റാഫുകളുടെ ചെലവ് നിര്‍മാതാക്കളാണ് എടുക്കാറുള്ളത്. ഇത് മലയാള സിനിമാ രംഗത്തും ഇടയ്ക്ക് ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ നയന്‍താരയുടെ പേര് പറഞ്ഞിട്ടില്ല. ധനുഷിനെയാണ് പേരെടുത്ത് പറഞ്ഞത്.
നിരവധി പ്രൊഡ്യൂസര്‍മാരില്‍ നിന്നും ധനുഷ് അഡ്വാന്‍സായി പ്രതിഫലം വാങ്ങിയിട്ടുണ്ട്. ഇനി പുതിയ സിനിമയ്ക്കായി ധനുഷിനെ സമീപിക്കും മുമ്പ് സംഘടനയെ സമീപിക്കേണ്ടതുണ്ടെന്നും തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ പറയുന്നു. കോടികളാണ് ധനുഷിന്റെ പ്രതിഫലം. റായന്‍ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ധനുഷിപ്പോള്‍. നടന്‍ സംവിധാനം ചെയ്ത് അഭിനയിച്ച സിനിമയാണിത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: