Social MediaTRENDING

ടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതോടെ താരപുത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തുന്നത്.

പലരും പഴയക്കാല ഓര്‍മ്മകള്‍ പങ്കുവച്ചാണ് എത്തുന്നത്. ഇപ്പോഴിതാ സിദ്ധിഖിന്റെ മകന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ മമ്മൂട്ടി. സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ.. എന്ന് കുറിച്ചാണ് താരം അന്ത്യാഞ്ജലിയര്‍പ്പിച്ചത്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Signature-ad

പ്രിയ സഹപ്രവര്‍ത്തകന്റെ ദുഖത്തില്‍ പങ്കുചേരാന്‍ സിനിമാരംഗത്തു നിന്നും നിരവധി താരങ്ങള്‍ കാക്കനാട്ടെ സിദ്ദിഖിന്റെ വീട്ടിലെത്തി ചേര്‍ന്നിരുന്നു. നടന്‍ ദിലീപ്, കാവ്യ മാധവന്‍, ബിന്ദു പണിക്കര്‍, സായ് കുമാര്‍, നാദിര്‍ഷ, ജോമോള്‍, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകന്‍, മനോജ് കെ ജയന്‍ തുടങ്ങി നിരവധി പേര്‍ സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു.

ബീന ആന്റണി ഓര്‍മ്മ പങ്ക് വച്ചത് ഇങ്ങനെ:

ഒരുപാട് വേദനയോടെ, കണ്ണീരോടെ, വിട. മോനേ സാപ്പീ, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. എത്രെയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ കുഞ്ഞായിരിക്കുമ്പോഴാ ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നീയാണ് ഇന്നും എന്റെ മനസ്സില്‍ ഉള്ളത്. എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ. പ്രാര്‍ത്ഥനകള്‍.’

സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് റാഷിന്‍. ഭിന്നശേഷിക്കാരനായ മകനെ പറ്റിയുള്ള വിവരങ്ങളൊന്നും നടന്‍ പുറംലോകത്തോട് പറഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖിന്റെ ഇളയമകന്‍ ഷഹീന്റെ വിവാഹത്തിനാണ് റാഷിന്റെ വീഡിയോയും പ്രചരിച്ചത്.ചടങ്ങുകളിലും മറ്റ് പരിപാടികളിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും സാപ്പിയായിരുന്നു. അടുത്തിടെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സാപ്പി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: