Month: June 2024

  • India

    ‘വീണതല്ല സാഷ്ടാംഗം പ്രണമിച്ചത്’!!! അമിത് ഷാ ശാസിച്ചതല്ല, നന്നായി ഉപദേശിച്ചതെന്ന് വെറല്‍ വീഡിയോയെപ്പറ്റി തമിഴിസൈ

    ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി താക്കീത് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി തമിഴ്‌നാട് ബിജെപി നേതാവും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജന്‍. രാഷ്ട്രീയ പ്രവര്‍ത്തനവും മണ്ഡലത്തിലെ സാന്നിധ്യവും ശക്തമാക്കണമെന്നാണ് അമിത് ഷാ ഉപദേശിക്കുകയായിരുന്നു എന്നാണു വിശദീകരണം. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ”2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി അമിത് ഷായെ ആന്ധ്രപ്രദേശില്‍ കണ്ടപ്പോള്‍, ഭാവി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചോദിക്കാന്‍ അദ്ദേഹം എന്നെ വിളിച്ചു. എല്ലാം വിശദമായി പറയാന്‍ തുടങ്ങിയപ്പോള്‍, സമയക്കുറവ് കാരണം, രാഷ്ട്രീയമണ്ഡല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നിര്‍വഹിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇതേപ്പറ്റിയുള്ള അനാവശ്യ ഊഹാപോഹങ്ങളില്‍ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്” -എക്‌സില്‍ തമിഴിസൈ കുറിച്ചു. ചെന്നൈയിലേക്കു മടങ്ങിയെത്തിയ അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നില്ല. തമിഴിസൈ സൗന്ദര്‍രാജേനാട് വേദിയില്‍ അമിത് ഷാ അനിഷ്ടത്തോടെ സംസാരിക്കുന്നു എന്ന തരത്തിലാണു ദൃശ്യങ്ങള്‍ പ്രചരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍…

    Read More »
  • Crime

    വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന്, വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് പൊലീസ്; ‘പന്തീരാങ്കാവ്’ യുവതി ഡല്‍ഹിക്ക് തിരിച്ചുപോയി

    കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. അച്ഛനും സഹോദരനും വന്നെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഡല്‍ഹിക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരിയില്‍ കൊണ്ടുവിട്ടു. പിന്നാലെ യുവതി ഡല്‍ഹിക്ക് പോയി. യുവതിയെ കാണാനില്ലെന്നു കാട്ടി കുടുംബാംഗങ്ങള്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയ കൊച്ചിയിലെത്തിച്ചത്. വടക്കേക്കര പൊലീസിന്റെ മൂന്നംഗ സംഘം ഡല്‍ഹിയിലാണു യുവതിയെ കണ്ടെത്തിയതെന്നാണു വിവരം. ഇന്നലെ രാത്രി 8.30നു വിമാനമാര്‍ഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച യുവതിയെ കസ്റ്റഡിയിലെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുന്‍പാണു യുവതി വീട്ടില്‍നിന്നു പോയത്. യുവതി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണു പൊലീസ് ഡല്‍ഹിയില്‍ യുവതി താമസിച്ച സ്ഥലം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഡല്‍ഹിയില്‍ നിന്നു കഠ്മണ്ഡുവിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു…

    Read More »
  • Kerala

    ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍

    ആലപ്പുഴ: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപ്പിടിച്ചത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.  

    Read More »
  • Kerala

    തലേദിവസം മദ്യപിച്ചോ? പിറ്റേന്ന് കുടുങ്ങിയേക്കാം; ഡ്രൈവര്‍മാര്‍ ജാഗ്രതൈ!

    കൊച്ചി: തലേദിവസം മദ്യപിച്ചവര്‍ പിറ്റേന്ന് രാവിലെ വാഹനമെടുക്കും മുന്‍പ് ശ്രദ്ധിക്കുക!. ലഹരിയുടെ കെട്ടിറങ്ങിയിട്ടില്ലെങ്കില്‍ റോഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയില്‍ കുടുങ്ങും. അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് തലേദിവസത്തെ മദ്യത്തിന്റെ കെട്ടിറങ്ങാതിരുന്നതിന്റെ പേരില്‍ സമീപകാലത്ത് സസ്പെന്‍ഷനിലായത്. അഞ്ചുമാസത്തിനിടെ കൊച്ചി നഗരത്തിലും പരിസരത്തുമായി 552 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റോഡിലെ നിയമലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തു. ഇതില്‍ 237 പേര്‍ മദ്യപിച്ച ശേഷം വാഹനമോടിച്ചവരാണ്. ഈ 237 പേരില്‍ അന്‍പതോളം പേരാണ് തലേദിവസത്തെ ലഹരി പൂര്‍ണമായും ഇറങ്ങാത്തതിന്റെ പേരില്‍ കുരുങ്ങിയതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങള്‍ മദ്യപിച്ചിരുന്നില്ലായെന്ന നിലപാടില്‍ ചിലര്‍ ഉറച്ചുനിന്നു. അന്വേഷിച്ചപ്പോള്‍ ഇതു ശരിയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. എന്നാല്‍, ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിക്കുമ്പോള്‍ മദ്യത്തിന്റെ അളവ് പരിധിയില്‍ കൂടുതല്‍ കാണിച്ചതിനാല്‍ നടപടിയെടുക്കേണ്ടതായി വന്നു. തലേദിവസം വൈകും വരെ മദ്യപിച്ച ശേഷം പിറ്റേന്ന് വാഹനമോടിക്കുന്ന ചിലര്‍ക്ക് അന്ന് ഉച്ചവരെയെങ്കിലും ഈ പ്രശ്നം നേരിടേണ്ടി വരുന്നുണ്ട്. രാവിലെ ഭക്ഷണം കഴിക്കാതെ വാഹനമോടിച്ചാല്‍…

    Read More »
  • Crime

    തമിഴ്നാട്ടില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കലാപം നടത്തണമെന്ന് നിര്‍ദേശം; ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

    ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് വളര്‍ച്ചയുണ്ടാക്കാന്‍ കലാപംനടത്തണമെന്ന് നിര്‍ദേശിച്ച ഹിന്ദുമക്കള്‍കക്ഷി നേതാവ് അറസ്റ്റില്‍. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന സംഘടനയായ ഹിന്ദുമക്കള്‍കക്ഷിയുടെ വൈസ് പ്രസിഡന്റ് ഉടയാറാണ് അറസ്റ്റിലായത്. ബി.ജെ.പി. തിരുനെല്‍വേലി സൗത്ത് ജില്ലാപ്രസിഡന്റ് തമിഴ്സെല്‍വനുമായിനടത്തിയ ഫോണ്‍സംഭാഷണത്തിലാണ് സംസ്ഥാനത്ത് കലാപമുണ്ടാകാതെ ബി.ജെ.പിക്ക് വളരാന്‍ കഴിയില്ലെന്ന് ഉടയാര്‍ പറഞ്ഞത്. സംഭാഷണത്തിന്റെ ശബ്ദസന്ദേശം പുറത്തായതോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തിരുനെല്‍വേലി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ പരാജയവുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെയാണ് കലാപം നടത്താതെ പാര്‍ട്ടിക്ക് വളരാന്‍സാധിക്കില്ലെന്ന് ഉടയാര്‍ പറഞ്ഞത്. പ്രചാരണത്തില്‍ പണംശരിയായി ഉപയോഗിക്കാതിരുന്നതിനാലാണ് നാഗേന്ദ്രന്‍ വിജയിക്കാതിരുന്നതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ശബ്ദസന്ദേശം പുറത്തായതോടെ ഹിന്ദു മക്കള്‍ കക്ഷിയില്‍നിന്ന് ഉടയാറെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഘടയുടെ നയത്തിന് എതിരാണ് ഉടയാറുടെ നിര്‍ദേശമെന്നും ഹിന്ദു മക്കള്‍ കക്ഷി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഏറ്റവുംകൂടുതല്‍ വിജയസാധ്യതയുണ്ടായിരുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികളില്‍ ഒരാളായിരുന്നു പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍. എന്നാല്‍, ഇന്ത്യസഖ്യത്തിനായി മത്സരിച്ച കോണ്‍ഗ്രസിന്റെ റോബര്‍ട്ട് ബ്രൂസിനോട് 1.65 ലക്ഷം…

    Read More »
  • Kerala

    ചികിത്സയിലിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു, മരണം 50 ആയി; മൃതദേഹങ്ങള്‍ ഉടന്‍ കൊച്ചിയിലെത്തിക്കും

    കൊച്ചി: കുവൈത്തിലെ  മംഗഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. രാവിലെ പത്തരയോടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തില്‍നിന്ന് പുറപ്പെട്ടത്. വിമാനത്താവളത്തില്‍ അധികനേരം പൊതുദര്‍ശനമുണ്ടാകില്ല. മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കും. കുടുംബാംഗങ്ങള്‍ക്ക് കാണാനും സൗകര്യമൊരുക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒരാള്‍ കൂടി മരിച്ചതോടെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 50 ആയി. ഡല്‍ഹിയില്‍ വിമാനം എത്തി അവിടുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനായിരുന്നു വിദേശകാര്യമന്ത്രാലയം ആലോചിച്ചത്. എന്നാല്‍, ചീഫ് സെക്രട്ടറി കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍നിന്നുള്ളവരായതുകൊണ്ട്…

    Read More »
  • NEWS

    കരിഞ്ഞു പോയ സ്വപ്നങ്ങൾ, പൊലിഞ്ഞു പോയ ജീവിതങ്ങൾ: കുവൈറ്റിലെ അഗ്നി ബാധയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അല്പ സമയത്തിനുള്ളിൽ കൊച്ചിയിലെത്തും

      കുവൈറ്റിലെ മാൻഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ ജീവൻ പൊലിഞ്ഞ കാസർകോട് ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രൻ- രുഗ്‌മിണി ദമ്പതികളുടെ മകൻ എ ആർ രഞ്ജിതിന്റെ (32) മരണം ബന്ധുക്കളെയും നാട്ടുകാരെയും തീരാദുഖ:ത്തിലാഴ്ത്തി. 5 മാസം മുമ്പ് നാട്ടിലെത്തിയ രഞ്ജിത് അടുത്ത അവധിക്ക് വരുമ്പോൾ വിവാഹം കഴിക്കാമെന്ന് വീട്ടുകാർക്ക് വാക്ക് നൽകിയിരുന്നു. വിവാഹത്തിനായി പെൺകുട്ടിയെ കണ്ടുവെക്കുകയും ചെയ്തിരുന്നു. ഹൃദ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാരോടെല്ലാം നല്ല  അടുപ്പം പുലർത്തിയ യുവാവ് എല്ലാവർക്കും  പ്രിയങ്കരനായിരുന്നു. 8 വർഷമായി എൻബിടിസി കംപനിയിൽ ജോലി ചെയ്യുകയായിരുന്നു. *             *            *    പണി തീരാത്ത പുതിയ വീടും, ബുക്ക്‌ ചെയ്തിരുന്ന പുതിയ കാറും സ്വപ്നങ്ങളാക്കി ബാക്കിവച്ചാണ് കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ സാബു ഏബ്രഹാം മരണത്തിനു കീഴടങ്ങിയത്. വാടക വീട്ടിൽനിന്നും മാറി സ്വന്തമായി ഒരു വീട് സ്റ്റെഫിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 6മാസം മുൻപ് നാട്ടിൽ വന്നപ്പോൾ വീടിന്റെ പണി…

    Read More »
  • Kerala

    എല്ലാം എൻ്റെ പിഴ: വടകര വിട്ടുപോയത് എൻ്റെ പിഴ, തൃശ്ശൂരിൽ സുരേഷ് ​ഗോപി കഴിഞ്ഞ 5 വർഷം നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കാതെ പോയതും എൻ്റെ പിഴ: കെ. മുരളീധരൻ

    കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് 2 വർഷം മാത്രം ബാക്കിയുള്ളപ്പോൾ എല്ലായിടത്തും പോയി മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരരൻ. താൻ ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല. തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് ടി.എൻ പ്രതാപൻ പറഞ്ഞിരുന്നില്ലെന്നും മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ തന്നെയാണ് തെറ്റ് ചെയ്തത്. ഉറപ്പായും ജയിക്കാവുന്ന സിറ്റിങ് സീറ്റിൽ നിന്നും മാറി മത്സരിച്ചു. അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നു. ആരെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല. നടന്ന കാര്യങ്ങളൊക്കെ കെ.പി.സി.സി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരിച്ചു. ആർക്കെതിരേയും നടപടിയും ആവശ്യപ്പെട്ടിട്ടില്ല. ഒരു തിരഞ്ഞെടുപ്പോട് കൂടി ലോകം അവസാനിക്കുന്നില്ലല്ലോ. തൃശ്ശൂരിൽ സുരേഷ് ​ഗോപിയും ബി.ജെ.പിയും കഴിഞ്ഞ 5 വർഷം നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റി. തൃശ്ശൂർ മാത്രമാണ് ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടായിട്ടുള്ളത്. ഇത് നഷ്ടപ്പെടാൻ കാരണമായത് സുരേഷ് ​ഗോപി നടത്തിയ പ്രവർത്തനങ്ങളാണ്. ടി.എൻ പ്രതാപനും അത് മനസ്സിലാക്കിയിട്ടില്ലെന്നാണ് വിചാരിക്കുന്നത്. തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പത്മജ മാറിയ സാഹചര്യത്തിൽ താൻ വന്നാൽ…

    Read More »
  • Kerala

    കാസർകോട്, കള്ളന്മാരുടെ വിളയാട്ടം: പൊറുതി മുട്ടി ജനം, കണ്ണടച്ച് പൊലീസ്; മോഷ്ടാക്കളെ കുടുക്കാൻ  യുവജന കൂട്ടായ്മകളുമായി നാട്ടുകാർ രംഗത്ത്

        കാസർക്കോട്  പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ കയറിയ മോഷ്ടാവ് 5 പവന്റെ സ്വർണ്ണ മാല കവർന്നത് ഇന്നലെയാണ്. പള്ളിക്കര എ യു.പി സ്കൂളിന് സമീപം സുകുമാരന്റെ വീട്ടിലാണ് ഉച്ചയ്ക്ക് 1.45 ന് മോഷ്ടാവ് കയറിയത്. സുകുമാരൻ്റെ ഭാര്യ ഉച്ചയ്ക്ക് കടയിലേക്ക് ഭർത്താവിനുള്ള ഭക്ഷണം കൊണ്ടുപോയി തിരിച്ചെത്തിയ ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചു കൊണ്ടു നിൽക്കേയാണ് മോഷണം നടന്നത്. തുടർന്ന് അടുക്കള ഭാഗത്തെ വാതിൽ തുറന്ന്  കള്ളൻ രക്ഷപെടുകയായിരുന്നു. നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.              *             *          * കാസർകോട് സീതാംഗോളി കിന്‍ഫ്രയിലെ വെല്‍ഫിറ്റ് ചപ്പല്‍സ് നിര്‍മാണ കംപനിയുടെ ഗോഡൗണില്‍നിന്ന് 9 ലക്ഷം രൂപയുടെ ചെരുപ്പുകളും ലാപ്‌ടോപും കവര്‍ന്നത് ഈ മെയ് 22 രാത്രിയിലാണ്. സ്ഥാപനത്തിന്റെ പാര്‍ട്ണർ നസീർ നൽകിയ  പരാതിയെ തുടർന്ന് ആശിഖ്  (27) എന്നയാളെ  ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നഗരത്തിൽ വില്‍പനയ്ക്ക് വെച്ച ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമാണ്  ആശിഖിന്റെ അറസ്റ്റിലേക്ക് നയിച്ചത്. *            …

    Read More »
  • NEWS

    കുവൈത്ത് അഗ്നിബാധയിൽ മരിച്ചത് 46 ഇന്ത്യക്കാർ,  മലയാളികൾ 23; മുഴുവൻ പേരെയും തിരിച്ചറിഞ്ഞു

        കുവൈത്ത് മംഗഫ് നാസർ അൽ ബത്താ ട്രേഡിങ്ങ് കമ്പനിയുടെ  ക്യാംപിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞു. 49 പേരിൽ 46 പേർ ഇന്ത്യക്കാരാണ്. 3 പേർ ഫിലിപ്പീൻസികൾ. 23 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തിൽ നഷ്ടപ്പെട്ടത്. 7 പേർ തമിഴ്നാട്ടിൽ നിന്നും 3 പേർ ആന്ധ്രാപ്രദേശിൽ നിന്നും ഉള്ളവരാണ്. ഉത്തർപ്രദേശിൽ നിന്ന് 3 പേർ, ഒഡിഷയിൽ നിന്ന് 2 പേർ, കർണാടകയിൽ നിന്ന് ഒരാൾ, പഞ്ചാബിൽ നിന്ന് ഒരാൾ, ഹരിയാണയിൽ നിന്ന് ഒരാൾ, ജാർഖണ്ഡിൽ നിന്ന് ഒരാൾ, പശ്ചിമ ബംഗാളിൽ നിന്ന് ഒരാൾ, മഹാരാഷ്ട്രയിൽ നിന്ന് ഒരാൾ, ബിഹാറിൽ നിന്ന് ഒരാൾ എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. കുവൈത്ത് അധികൃതർ പുറത്തുവിട്ടതാണ് ഈ വിവരം. തിരിച്ചറിഞ്ഞ മലയാളികള്‍ 1. കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34) 2. തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58) 3. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍ 4. ധര്‍മടം…

    Read More »
Back to top button
error: