മുംബൈ: ഓണ്‍ലൈന്‍ വഴി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍ മനുഷ്യ വിരലിന്റെ കഷ്ണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. മുംബൈയിലെ മലാഡിലുള്ള യുവതിയാണ് ഫുഡ് ഡെലിവറി ആപ്പായ സെപ്‌റ്റോ വഴി ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്.
ഐസ്‌ക്രീം കഴിക്കുന്നതിനിടെയാണ് വിരലിന്റെ കഷ്ണം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് യുവതി മലാഡ് പൊലീസ് സ്റ്റേഷനിലെത്തി ഐസ്‌ക്രീം കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.യുമ്മോ എന്ന കമ്പനിയുടേതാണ് ഐസ്‌ക്രീം.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം സാമ്പിളും മനുഷ്യവിരലിന്റെ കഷ്ണവും ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഐസ്‌ക്രീം നിര്‍മ്മിച്ച് പായ്ക്ക് ചെയ്ത സ്ഥലത്തും പൊലീസ് പരിശോധന നടത്തുമെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.