Month: June 2024

  • Crime

    വിവാഹിതയെന്ന വിവരം മറച്ച്‌വച്ച് ലിവിംഗ് ടുഗെദര്‍; അകന്നതോടെ നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി

    കൊല്ലം: ഒന്നരവര്‍ഷത്തോളം ലിവിംഗ് ടുഗെദര്‍ പങ്കാളിയായിയിരുന്ന യുവാവ് നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി വിവാഹിതയായ യുവതി. വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് യുവതി കുറ്റിക്കാട് സ്വദേശിയായ യുവാവിനൊപ്പം ലിവിംഗ് ടുഗദര്‍ ആരംഭിച്ചത്. എന്നാല്‍, ഇതിനിടെ തന്റെ പങ്കാളി വിവാഹിതയാണെന്ന വിവരം യുവാവ് തിരിച്ചറിഞ്ഞു. ഇതോടെ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ യുവാവ് ശ്രമിച്ചതോടെയാണ് യുവതി പീഡന പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കുറ്റിക്കാട് സ്വദേശിയായ യുവാവിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളുരുവിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങി. തന്റെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.

    Read More »
  • Crime

    ഇന്ത്യക്കാരെ തൊഴിലാളികളാക്കി പീഡനം; ഹിന്ദുജമാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ ജയില്‍ ശിക്ഷ

    ജനീവ: ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച് ചൂഷണം ചെയ്തെന്ന കേസില്‍ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യന്‍ വംശജരുമായ 4 പേര്‍ക്ക് ജയില്‍ശിക്ഷ. സ്വിറ്റ്സര്‍ലന്‍ഡിലെ ബംഗ്ലാവില്‍ നടന്ന തൊഴില്‍പീഡനങ്ങളുടെ പേരിലാണ് സ്വിസ് കോടതിയുടെ നടപടി. നാല് മുതല്‍ നാലക്കൊല്ലം വരെ തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഹിന്ദുജയുടെ തലവന്‍ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍, മകന്‍ അജയ്, ഭാര്യ നമ്രത എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതിവിധിക്കെതിരെ കുടുംബം അപ്പീലും നല്‍കിയിട്ടുണ്ട്. മനുഷ്യക്കടത്തുള്‍പ്പടെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം നാലുപേരും കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതുവരെ ആരും തടവുശിക്ഷയ്ക്ക് വിധേയരായിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. കുടുംബത്തിന്റെ ബിസിനസ് മാനേജര്‍ നജീബ് സിയായിക്ക് ഒന്നര വര്‍ഷം തടവും ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച്, തുച്ഛ വേതനം മാത്രം നല്‍കി തൊഴില്‍ പീഡനത്തിന് വിധേയമാക്കുന്നുവെന്നായിരുന്നു ഹിന്ദുജ ഗ്രൂപ്പിനെതിരെരായ കുറ്റം. ജനീവയിലെ അത്യാഢംബര വില്ലയിലായിരുന്നു തൊഴിലാളികളെ എത്തിച്ചിരുന്നത്. ഇവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചു വയ്ക്കുന്ന കുടുംബം വില്ലയ്ക്ക്…

    Read More »
  • India

    നായിഡു പണി തുടങ്ങി! വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രധാന ഓഫീസ് ഇടിച്ചുനിരത്തി

    അമരാവതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മിക്കുന്ന പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി. ഗുണ്ടൂരിലെ തടെപ്പള്ളിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആര്‍ഡിഎ) ഇടിച്ചു നിരത്തിയത്. കൈയേറിയ സ്ഥലത്താണ് ഓഫിസ് നിര്‍മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. രാവിലെ 5.30നാണ് കെട്ടിടം പൊളിച്ചത്. സംഭവത്തിനു പിന്നില്‍ ടിഡിപിയുടെ കുടിപ്പകയാണെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു. കെട്ടിടം പൊളിക്കുന്നതു മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കേ അതിനെ മറികടന്നുകൊണ്ടാണ് എപിസിആര്‍ഡിഎയുടെ നടപടിയെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പത്രക്കുറിപ്പില്‍ ആരോപിച്ചു.  

    Read More »
  • Crime

    കരിപ്പൂരില്‍ ‘നുണബോംബ്’ ഭീഷണി; യാത്രക്കാര്‍ വലഞ്ഞത് അഞ്ചരമണിക്കൂര്‍

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.ഇന്ന് രാവിലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ യാത്രക്കാരുമായി വിമാനം പുറപ്പെടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചു.  

    Read More »
  • Social Media

    ”തനിച്ചുവരണം, ആരെയും ഒപ്പം കൂട്ടരുത്! പ്രമുഖ നടന്റെ ആവശ്യം അതായിരുന്നു; 18-ാം വയസില്‍ ഉണ്ടായത് മറക്കാന്‍ പറ്റാത്തത്”

    രണ്ടായിരത്തില്‍ ഹൃത്വിക് റോഷന്‍ നായകനായെത്തിയ ‘ഫിസ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയ തമിഴ് നടിയാണ് ഇഷ കോപ്പിക്കര്‍. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ടെലിവിഷന്‍ അവതാരകനും റേഡിയോ ജോക്കിയുമായ സിദ്ധാര്‍ത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തല്‍. 18ാം വയസില്‍ സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തെത്തിയ ആദ്യ നാളുകളിലാണ് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് താരം പറഞ്ഞു. ‘ഞാനിത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നതുകൊണ്ടല്ല. ഞാന്‍ സിനിമയില്‍ എത്തിയ സമയത്ത് തന്നെ മി ടൂവിനെ തുടര്‍ന്ന് നിരവധി നായികമാര്‍ ഈ മേഖല വിട്ട് പോയിരുന്നു. ഒന്നിനും വഴങ്ങിക്കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവരെല്ലാം തിരികെ പോയത്. എന്നാല്‍, ഞാനുള്‍പ്പടെ ചില നടിമാര്‍ സിനിമയില്‍ പിടിച്ചുനിന്നു. പലതും തീരുമാനിക്കുന്നത് സിനിമയില്‍ അഭിനയിക്കുന്ന നായകന്‍മാരും മറ്റ് നടന്‍മാരുമാണ്. മീ ടൂ പോലുളളവ എന്നെ സംബന്ധിച്ച് വലിയ…

    Read More »
  • Crime

    യു.പിയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഭദോഹി ജില്ലയിലെ ഗോപിഗഞ്ചിലാണ് സംഭവം. 15നും 17നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ ഒന്നിന്, വീടിനടുത്തുള്ള കടയിലേക്ക് സാധനം വാങ്ങാന്‍ പോയപ്പോള്‍ മൂന്ന് ആണ്‍കുട്ടികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഗോപിഗഞ്ച് എസ്എച്ച്ഒ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. വീണ്ടും കടയില്‍ വരാനാവശ്യപ്പെട്ട് പ്രതികള്‍ ശല്യപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വ്യാഴാഴ്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതായും എസ്എച്ച്ഒ പറഞ്ഞു. ഇതറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. വെള്ളിയാഴ്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പ്രതികളായ ആണ്‍കുട്ടികളെ മിര്‍സാപൂര്‍ ജില്ലയിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.  

    Read More »
  • Kerala

    ഒരു കണ്ടെയ്നര്‍ പുറത്തെത്തിയാല്‍ ലാഭം രണ്ടുകോടി വരെ; വല്ലാര്‍പാടം വഴി കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

    കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വന്‍തോതില്‍ അരി കടത്താന്‍ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്നറുകള്‍ കസ്റ്റംസ് പിടികൂടി. ഒരുമാസത്തിനിനടെ പതിമൂന്ന് കണ്ടെയ്നര്‍ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം. ചെന്നൈയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള വ്യാപാരികളാണ് പലഘട്ടങ്ങളിലായി അരികടത്താന്‍ ശ്രമിച്ചത്. രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അരി കിട്ടാത്ത സാഹചര്യം രാജ്യത്തുണ്ടാവരുതെന്ന കരുതലിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടുക. ഇതാണ് രാജ്യത്തെ തുറമുഖങ്ങള്‍ വഴി അരി കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വല്ലാര്‍പാടത്ത് ചെന്നൈയില്‍ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്നറുകളാണ് ഉപ്പ് എന്ന ലേബല്‍ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്. ഇതില്‍ അരിയാണെന്ന ഇന്റലിജന്‍സ്…

    Read More »
  • Crime

    മാതൃസഹോദരിയുടെ മകള്‍ക്കൊപ്പം പൊറുതി; അവരുടെ കുട്ടികളോട് ലൈംഗികാതിക്രമം, രണ്ടാനച്ഛന് ജീവപര്യന്തം തടവും 14.5 ലക്ഷം പിഴയും

    തിരുവനന്തപുരം: രക്തബന്ധത്തില്‍പ്പെട്ട സ്ത്രീയെ ഭാര്യയാക്കി വയ്ക്കുകയും അവരുടെ ആദ്യബന്ധത്തില്‍പ്പിറന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത കേസിലെ പ്രതിക്ക് ജീവിതാന്ത്യംവരെ ജീവപര്യന്തം തടവും 14.5 ലക്ഷം രൂപ പിഴയും വിധിച്ചു. ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ആര്‍. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്. അച്ചന്‍കോവില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും പള്ളിക്കല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസിലാണ് വിധി. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടിലും വിചാരണപൂര്‍ത്തിയാക്കിയാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പ്രതിയുടെ മാതൃസഹോദരീപുത്രിയുടെ കുട്ടികളാണ് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായത്. ഭര്‍ത്താവുമായി പിണങ്ങിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ അമ്മ കുട്ടികളെയും കൂട്ടി പ്രതിക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. പ്രതി കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല. വാടകവീടുകളില്‍ മാറിമാറിത്താമസിച്ചായിരുന്നു പീഡനം. പ്രതിയുടെ അതിക്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടികളും അമ്മയും ബന്ധുവീട്ടില്‍ അഭയം തേടി. ഇതിനെത്തുടര്‍ന്നാണ് കുട്ടികള്‍ പ്രതിക്കെതിരെ പോലീസില്‍ മൊഴി നല്കിയത്. മുതിര്‍ന്ന കുട്ടിയെ അതിക്രമിച്ച…

    Read More »
  • India

    കെജിഎഫില്‍ വീണ്ടും സ്വര്‍ണ ഖനനത്തിന് അനുമതി; ഒരു ടണ്‍ മണ്ണില്‍നിന്ന് ഒരു ഗ്രാം പൊന്ന്!

    ബംഗളൂരു: കോളാര്‍ സ്വര്‍ണഖനിയില്‍ (കെജിഎഫ്) വീണ്ടും സ്വര്‍ണ ഖനനം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കു കര്‍ണാടക സര്‍ക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളില്‍നിന്ന് ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണില്‍നിന്നു വീണ്ടും സ്വര്‍ണം വേര്‍തിരിക്കാനാണു പദ്ധതി. 1,003.4 ഏക്കര്‍ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വര്‍ണം വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതെന്നു പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. ഈ ഖനികളില്‍ 3.3 കോടി ടണ്‍ മണ്ണാണുള്ളത്. സയനൈഡ് ചേര്‍ത്ത് സ്വര്‍ണം വേര്‍തിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടണ്‍ മണ്ണില്‍നിന്ന് ഒരു ഗ്രാം സ്വര്‍ണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെ ഒട്ടേറെപ്പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോള്‍ഡ് മൈന്‍സ് കമ്പനി സര്‍ക്കാരിനു നല്‍കാനുള്ള 724 കോടി രൂപയ്ക്കു പകരമായി കമ്പനിയുടെ പേരിലുള്ള 2,330 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ പാര്‍ക്ക് തുടങ്ങാനും കര്‍ണാടക സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്.  

    Read More »
  • Local

    കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

    കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ രണ്ടാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു. മങ്ങാട്ടുപറമ്പ് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂര്‍ ഡിവൈഎസ്പി: ഉമേഷ് എ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡണ്ട് ജയേഷ് ടി.വി അധ്യക്ഷനായി. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി, കെ പ്രവീണ, ടി ബാബു, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീഷ് കെ പി, കേരള പോലീസ് അസോസിയേഷന്‍ കെ എ പി 4 ജില്ലാ സെക്രട്ടറി അനിരുദ്ധ് എം വി എന്നിവര്‍ സംസാരിച്ചു. കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി സ്വാഗതവും വിജേഷ് കുയിലൂര്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനായി റൂറല്‍ ഡിസിആര്‍ബിയിലെ ശോഭന്‍ ബാബുവിനെയും കണ്‍വീനറായി പയ്യന്നൂര്‍…

    Read More »
Back to top button
error: