NEWSSocial Media

”ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തന്നില്ലെങ്കില്‍… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്, അന്ന് ഞാനും ഇറിറ്റേറ്റഡായി”

ലയാളത്തിലെ യുവ നടന്മാരില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആരോടും കട്ടക്ക് നില്‍ക്കാനുള്ള കാലിബറുള്ള അഭിനേതാവാണ് ആസിഫ് അലി. എന്നാല്‍, അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഒട്ടുമിക്ക ആസിഫ് അലി ചിത്രങ്ങളും പരാജയമായിരുന്നു. റോഷാക്ക്, കൂമന്‍, 2018 എന്നിവയുടെ വിജയത്തിനുശേഷം ആസിഫിന് നല്ലൊരു വിജയം ലഭിച്ചത് അടുത്തിടെ റിലീസ് ചെയ്ത തലവനിലൂടെയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമ ലെവല്‍ ക്രോസിന്റെ പ്രമോഷന്‍ തിരക്കുകളിലുമാണ് താരം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തും. കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. കാഴ്ച്ചയില്‍ വേറിട്ട് നില്‍ക്കുന്ന കഥാപാത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Signature-ad

കാഴ്ചയില്‍ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന് പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നല്‍കിയത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലെവല്‍ ക്രോസിനുണ്ട്. ആസിഫ്, അമല പോള്‍, ഷറഫുദ്ദീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. സിനിമകളുടെ പ്രമോഷന്റെ ഭാഗമായി സ്ഥിരമായി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള നടനാണ് ആസിഫ് അലി.

പലപ്പോഴും സ്വകാര്യതയിലേക്ക് കയറിയുള്ള അവതാരകരുടെ ചോദ്യങ്ങള്‍ക്ക് താരത്തിന് മറുപടി പറയേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നടി ഹന്ന റെജി കോശിയോട് ഒരു യുട്യൂബ് ചാനലിലെ അവതാരക മോശമായി പെരുമാറിയിരുന്നു. പിന്നാലെ അത് വലിയ ചര്‍ച്ചയുമായിരുന്നു.

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇത്തരത്തില്‍ വികലമായ ഭാഷയില്‍ അവതാരകര്‍ ക്ലിക്ക് ബൈറ്റിനായി ചോദ്യങ്ങള്‍ ചോദിക്കുന്നതിനോടുള്ള തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആസിഫ് അലി.

സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് താരം സംസാരിച്ചത്. പലപ്പോഴും ചില മീഡിയകള്‍ക്ക് ഇന്റര്‍വ്യു കൊടുത്തില്ലെങ്കില്‍ അതിന് അനുസരിച്ചുള്ള തരത്തില്‍ ഭീഷണികള്‍ വരേ ലഭിക്കാറുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്.

നടനാകും മുമ്പ് അവതാരകനായിരുന്നു ആസിഫ് അലിയും. ഞാന്‍ സക്‌സസ്ഫുള്ളായ ഇന്റര്‍വ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തല്‍ക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. ഞാന്‍ ഇത് അല്ല. ഞാന്‍ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റിയൂഡ് മനസില്‍ കൊണ്ടുനടന്ന് അതുമായി ഇന്റര്‍വ്യൂ എടുക്കാന്‍ വരുന്ന കുറേ ആളുകളുണ്ട്.

അവര്‍ക്ക് ഒരു ഫോര്‍മാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി… രസകരമായ സംഭവം എന്തെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങള്‍. ഒരു പത്ത് ഇന്റര്‍വ്യൂ കണ്ടാല്‍ ആര്‍ക്കും ഇത്തരത്തില്‍ ഇന്റര്‍വ്യു ചെയ്യാം. പക്ഷെ ചെയ്യുന്ന കാര്യം പാഷനേറ്റായി ചെയ്യാന്‍ പറ്റുന്നത് വളരെ കുറച്ച് പേര്‍ക്കാണ്. അതുകൊണ്ട് തന്നെ പലരോടും ഇന്റര്‍വ്യു തരില്ലെന്ന് ഞങ്ങള്‍ പറയാറുണ്ട്. പക്ഷെ ആ സമയത്ത് ഓണ്‍ലൈന്‍ ഭീഷണി വരെ നേരിടേണ്ടി വരും.

ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തന്നില്ലെങ്കില്‍… റിലീസ് കഴിഞ്ഞാല്‍ അറിയാലോ… എന്ന ഭീഷണി വരേ ഡയറക്ടായും ഇന്‍ഡയറക്ടായും ഫേസ് ചെയ്യാറുണ്ട്. പിന്നെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സഭ്യമായ രീതിയുണ്ട്. പറയുന്നവരും ചോദിക്കുന്നവരും മാത്രമല്ല ഇന്റര്‍വ്യൂവിന്റെ ഭാ?ഗം. അതുപോലെ ചരിത്രം എന്നിലൂടെ പോലുള്ള ഇന്റര്‍വ്യൂകള്‍ എന്തോരം ഇന്‍ഫോര്‍മേഷനാണ് നല്‍കുന്നത്. സാധാരണക്കാരുടെ ക്യൂരിയോസിറ്റിയെ വരെ മീറ്റ് ചെയ്യുന്നതാണ് അത്തരം ഇന്റര്‍വ്യുകള്‍.

അതുകൊണ്ട് തന്നെ അതൊക്കെ മനസില്‍ വെച്ചാകണം ഓരോ ചോദ്യവും ഓരോ മറുപടിയും. ഇന്റര്‍വ്യു നമ്മള്‍ വിചാരിക്കുന്നത് പോലൊരു പരിപാടിയല്ല. അതുപോലെ ഒരു അഭിമുഖത്തില്‍ ഇരിക്കവെ പണ്ട് ഞാന്‍ ഇറിറ്റേറ്റഡായ ഒരു ചോദ്യമുണ്ട്. വീണ്ടും ആ വിഷയം എടുത്തിടാന്‍ വേണ്ടി പറയുന്നതല്ല. ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നതായിരുന്നു അന്ന് ഇന്റര്‍വ്യൂവര്‍ ചോ?ദിച്ചത്.

അത് അറിയാന്‍ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ക്യൂരിയോസിറ്റിയുണ്ടാകും. അതിന് തമാശയുള്ള ഒരു മറുപടി എനിക്ക് പറയാമായിരുന്നു. പക്ഷെ അത്തരം ചോദ്യങ്ങള്‍ എന്‍കറേജ് ചെയ്താല്‍ ഇതിനിടയില്‍ നഷ്ടമായി പോകുന്ന കുറേ കാര്യങ്ങളുണ്ടെന്നാണ് ആസിഫ് അലി പറഞ്ഞത്.

 

Back to top button
error: