KeralaNEWS

അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു, തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സ്‌കൂളിലാണ് സംഭവം

    തലയോലപ്പറമ്പ് ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി സന്തോഷ് കുമാർ (53) സ്‌കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച മൂന്നര മണിയോടെയായിരുന്നു സംഭവം.

ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ സന്തോഷ് കുമാർ  കുഴഞ്ഞ് വീഴുകയായിരുന്നു. അധ്യാപകന്‍  കുഴഞ്ഞു വീഴുന്നതു കണ്ട്  വിദ്യാര്‍ഥകള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റു അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന്  ആരോഗ്യ നില വഷളായതോടെ
വിദഗ്ധ ചികിത്സക്കായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് സന്തോഷ് കുമാര്‍.
സംസ്‌ക്കാരം ഇന്ന് (ബുധൻ) വൈകിട്ട് 4ന് ചോറ്റാനിക്കര അമ്പാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും. മൃതദ്ദേഹം രാവിലെ 10 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഭാര്യ ഷീനു സന്തോഷ് (അധ്യാപിക), വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണയും ആരതി കൃഷ്ണയുമാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: