Month: June 2024
-
Crime
നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നു
കോഴിക്കോട്: നാലര വയസ്സുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു പരാതി നല്‍കി. അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ 8 നാണ് കസബ പൊലീസ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസെടുത്തത്.…
Read More » -
Kerala
വിമര്‍ശന ശരങ്ങളുമായി ജില്ലാ കമ്മിറ്റികള്‍; ഉത്തരംമുട്ടി സി.പി.എം. നേതൃത്വം
തിരുവനന്തപുരം :ഭരണ വിരുദ്ധ വികാരമല്ല പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കനത്ത പതനത്തിന് കാരണമെന്ന് സ്ഥാപിക്കാന്‍ വ്യഗ്രത കാട്ടുമ്പോഴും, മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ പരക്കെ ഉയരുന്ന അതിതീഷ്ണ വിമര്‍ശനങ്ങള്‍ സി.പി.എമ്മിനെ അന്ധാളിപ്പിക്കുന്നു. യോഗങ്ങളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും, വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാനാവാതെ പതറുന്നു. ഇതിനെതിരെ ഒരെതിര്‍ ശബ്ദം പോലും യോഗങ്ങളില്‍ ഉയരുന്നില്ലെന്നതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.കേരളത്തില്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പിലെ തോല്‍വി സ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ത്രിദിന യോഗം 28 മുതല്‍ ഡല്‍ഹിയില്‍ ചേരും. സ്വന്തം തട്ടകമായ കണ്ണൂരില്‍പ്പോലും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമെതിരെ അതിനിശിത വിമര്‍ശനമാണ് ഉയര്‍ന്നത്.പാര്‍ട്ടിയുടെ അടിത്തറയായിരുന്ന അടിസ്ഥാന ജന വിഭാഗങ്ങളെ അകറ്റി. അക്കരപ്പച്ച തേടിയുള്ള ന്യൂനപക്ഷ പ്രീണനം അതിരു വിട്ടപ്പോള്‍, ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക-പട്ടിക ജനതയുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടില്ലെന്ന് നടിച്ചു. സ്വയം കുഴിതോണ്ടുന്നതിലെ…
Read More » -
India
ബാഗ് നഷ്ടപ്പെട്ട യാത്രക്കാരിക്ക് റെയില്‍വെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ ബാഗ് നഷ്ടമായ കേസില്‍ റെയില്‍വെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഉപഭോക്തൃ കോടതി. റെയില്‍വെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളില്‍ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നഷ്ടപരിഹാരത്തിന് വിധിച്ചത്. 80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയില്‍ ഝാന്‍സിക്കും ഗ്വാളിയോറിനും മധ്യേ, മാല്‍വ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡല്‍ഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി. ആദ്യം റെയില്‍വേക്ക് പരാതി കൊടുത്തപ്പോള്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരി തന്റെ വസ്തുക്കളുടെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചുവെന്നായിരുന്നു റെയില്‍വേയുടെ വാദം. എന്നാല്‍ ഇക്കാര്യം കമ്മീഷന്‍ സ്വീകരിച്ചില്ല. റെയില്‍വേയുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മോഷണം നടക്കില്ലായിരുന്നുവെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഡല്‍ഹിയിലുടനീളം ഓടുന്ന ട്രെയിനുകളില്‍ മോഷണവും പിടിച്ചുപറയും നടക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നു. ആക്ടിവിസ്റ്റ് ചന്ദ്ര ശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി റെയില്‍വേ…
Read More » -
Crime
പാലക്കാട് മെഡി. കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
പാലക്കാട്: മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണു(21)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികള്‍ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോള്‍ വിഷ്ണുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശി അറസ്റ്റില്‍; പ്രതിക്ക് ഭാര്യയും 3കുട്ടികളും
ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പതിനാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുകയും വീട്ടില്‍നിന്ന് അരലക്ഷംരൂപ കവരുകയുംചെയ്ത ബിഹാര്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാബഹുവന്‍ സ്വദേശി മെഹമ്മൂദ് മിയാനാ(38)ണു പിടിയിലായത്. അമ്പലപ്പുഴ ഇന്‍സ്പെക്ടര്‍ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. 20-ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് ഇയാള്‍ കുട്ടിയുമായി കടന്നത്. കുട്ടിയുടെ അമ്മ ചെമ്മീന്‍ഷെഡ്ഡില്‍ ജോലിക്കുപോയപ്പോഴാണ് പണവുമെടുത്ത് കുട്ടിയുമായി കടന്നത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും. കുട്ടിയുടെ കുടുംബം വാടകയ്ക്കുതാമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ ഇയാള്‍ മുന്‍പ് വാടകയ്ക്കുതാമസിച്ചിരുന്നു. ഇയാള്‍ക്കൊപ്പം ജോലിചെയ്തവരെ ചോദ്യംചെയ്തപ്പോള്‍ ഫോണ്‍ നമ്പര്‍ കിട്ടി. തുടര്‍ന്ന് പ്രതി കുട്ടിയുമായി എറണാകുളത്തേക്കു പോയെന്നും അവിടെനിന്നു ബിഹാറിലേക്കു സഞ്ചരിക്കുന്നതായും വിവരം ലഭിച്ചു. സ്വിച്ച് ഓഫ് ചെയ്ത ഫോണ്‍ കൂട്ടുകാരെ വിളിക്കാന്‍ ഇയാള്‍ ഓണ്‍ ആക്കിയതോടെ പ്രതി എവിടെയെന്നു മനസ്സിലായി. ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെയും എസ്.ഐ. ഷാഹുല്‍ ഹമീദിന്റെയും നേതൃത്വത്തിലുള്ള സംഘത്തെ ബിഹാറിലേക്കയച്ചു. മഹാരാഷ്ട്രയിലെ ബല്‍ഹര്‍ഷാ റെയില്‍വേസ്റ്റേഷനില്‍നിന്നു പ്രതിയെ പിടികൂടി. കുട്ടിയെ നാട്ടിലെത്തിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ്…
Read More » -
Crime
കളിയിക്കാവിള കഴുത്തറത്ത് കൊലപാതകം; കുപ്രസിദ്ധ ഗുണ്ട ‘ചൂഴാറ്റുകോട്ട അമ്പിളി’ പിടിയില്‍
തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകത്തില്‍ ഒരാള്‍ പൊലീസ് പിടിയില്‍. കുപ്രസിദ്ധ ഗുണ്ട മലയം സ്വദേശി അമ്പിളിയാണ് (ചൂഴാറ്റുകോട്ട അമ്പിളി) പിടിയിലായത്. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. മാര്‍ത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്‌നാട് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ജെ.സി.ബി വാങ്ങാന്‍ 10 ലക്ഷം രൂപയുമായി പൊള്ളാച്ചിയിലേക്കു സ്വന്തം കാറില്‍ പോയ ക്വാറി, ക്രഷര്‍ ഉടമയായ മലയിന്‍കീഴ് സ്വദേശി ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ദീപുവുമായി അടുപ്പമുള്ളയാളാണ് കാറില്‍ സഞ്ചരിച്ചതെന്ന് പൊലീസിനു തെളിവു ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അമ്പിളിയിലേക്കെത്തിയത്. തിങ്കള്‍ രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി കാര്‍ പാര്‍ക്ക് ചെയ്ത…
Read More » -
Kerala
മാവോയിസ്റ്റുകൾ വിഹരിക്കുന്ന മക്കിമലയില്‍ കുഴി ബോംബ്: തീവ്രവാദ വിരുദ്ധ സ്ക്വാഡ് വയനാട് മക്കിമലയിലേക്ക്
മാനന്തവാടി: കുഴി ബോംബ് കണ്ടെത്തിയ സംഭവത്തിൽ തലപ്പുഴ മക്കിമലയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. കുഴിബോംബ് കണ്ടെത്തിയ സ്ഥലത്തും വനത്തിലും എ.ടി.എസ് പരിശോധന നടത്തും. എആർ ക്യാമ്പിൽ നിന്നുള്ള ബോംബ് സ്ക്വാഡ് പരിശോധിച്ചിരുന്നെങ്കിലും ബോംബ് നിർവീര്യമാക്കുന്നതുൾപ്പെടെ കൂടുതൽ സാങ്കേതിക പരിശോധന നടത്തേണ്ടതിനാലാണ് കോഴിക്കോട് സംഘമെത്തുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് ജീവനക്കാർ കാട്ടാനക്കായി സ്ഥാപിച്ച ഫെൻസിംങ്ങിൻ്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്‌തുക്കൾ കണ്ടത്. മക്കിമലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൊടക്കാട് വനമേഖലയിലാണ് ബോംബ് കണ്ടെത്തിയത്. വനംവകുപ്പ് വാച്ചര്‍മാര്‍ വന്യമൃഗശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി പരിശോധിക്കുന്നതിനിടെയാണ് നീളമുള്ള കേബിള്‍ വയര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുഴിച്ച് നോക്കുന്നതിനിടയില്‍ ഫ്യൂസും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിർമ്മിച്ചതാണെന്ന് ഉപകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാവോവാദി വേട്ടയ്ക്കായി തണ്ടര്‍ബോള്‍ട്ട് സ്ഥിരമായി സഞ്ചരിക്കുന്ന പാതയിലാണ് ഇവ കണ്ടെത്തിയത്. കൂടുതല്‍ ബോംബ് ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങള്‍ ഉണ്ടെന്ന സംശയത്തിനാല്‍ വനം വകുപ്പ് പൊലീസിൻ്റെ ബോംബ്…
Read More » -
Crime
തളിപ്പറമ്പില്‍ വന്‍ MDMA വേട്ട; രണ്ടു പേര് അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ MDMA വേട്ട; രണ്ടു പേര് അറസ്റ്റില്‍. പരിയാരം മുക്കുന്നു സ്വദേശികളായ മന്‍സൂര്‍ എസ്. പി (36), ശുഹൈബ് പി (23) എന്നിവരെയാണ് 4.638 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി തളിപ്പറമ്പ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ KL 59 Z 6333 നമ്പര്‍ കാര്‍ സഹിതം പിടികൂടിയത്. തളിപ്പറമ്പ് കരിമ്പത്ത് വെച്ച് ഇന്നലെ രാത്രി 07:40 മണിയോടെ നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലായത്. ജൂണ്‍ മാസം മാത്രം ലഹരിക്കടത്തുകാരുടെ മൂന്നു കാറും ഒരു ബൈക്കും കസ്റ്റഡിയില്‍ എടുക്കുവാനും അഞ്ചു പേരെ റിമാന്‍ഡ് ആക്കുവാനും കണ്ണൂര്‍ റൂറല്‍ പോലീസിന് സാധിച്ചു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ബെന്നി ലാല്‍, എസ് ഐ പി റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More » -
Kerala
ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണു; ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് അലിഖാന്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍വെച്ചു മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടി താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് ബെര്‍ത്തും അതില്‍ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നുപോയി. റെയില്‍വേ അധികൃതര്‍ ആദ്യം വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »