Month: June 2024
-
Kerala
ആകാശപ്പാതയോ ബിനാലെ കലാകാരൻ്റെ ശില്‍പമോ…?കോട്ടയത്തെ ആകാശപ്പാത പണിയാനാവില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍, പണ്ട് താന്‍ സമര്‍പ്പിച്ച ഒരു പദ്ധതി തിരുവഞ്ചൂര്‍ നിഷ്‌കരുണം തള്ളിയതിൻ്റെ പ്രതികാരമല്ലെന്നും മന്ത്രി
കോട്ടയത്തെ ആകാശപ്പാത കണ്ടപ്പോൾ ബിനാലെ കലാകാരന്‍ നിർമ്മിച്ച ശില്‍പമാണെന്നാണ് കരുതിയതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ആകാശപ്പാതയുടെ നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു: ‘സര്‍ക്കാരിന്റെ പൊതുമുതല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ദുര്‍വ്യയം ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. ആദ്യഘട്ടത്തില്‍ 5 കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ അതിലും കൂടുതല്‍ പണം വേണം. ഇത്രയും പണം മുടക്കി ആകാശപ്പാത നിര്‍മിച്ചാല്‍ കോട്ടയത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് അതു പൊളിച്ചുനീക്കേണ്ട അവസ്ഥയും വരും.’ ആകാശപ്പാതയുടെ നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കണം എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. പദ്ധതിക്ക് സ്വകാര്യസ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സൗജന്യമായി ഭൂമി വിട്ടു നല്‍കം എന്നു പറഞ്ഞു. എന്നാല്‍, അവര്‍ ഇപ്പോള്‍ വിസമ്മതിക്കുന്നതിനാല്‍ കോടിക്കണക്കിനു രൂപ സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിവരും. പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ല. തിരുവഞ്ചൂര്‍…
Read More » -
Kerala
ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read More » -
Crime
വയറിളക്കി, യുവതിയില്‍നിന്ന് പുറത്തെടുത്തത് 13 കോടിയുടെ കൊക്കെയിന്‍; വിഴുങ്ങിയത് 95 ഗുളികകള്‍
കൊച്ചി: വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയന്‍ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തില്‍നിന്ന് കൊക്കെയിന്‍ ഗുളികകള്‍ പൂര്‍ണമായും പുറത്തെടുത്തു. 1.342 കിലോ വരുന്ന 95 കൊക്കെയിന്‍ ഗുളികകളാണ് പുറത്തെടുത്തത്. ഇതിന് 13 കോടി രൂപ വില വരും. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വെറോണിക്കയെ ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊക്കെയിന്‍ ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ടാന്‍സാനിയ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെ 16-നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) യൂണിറ്റ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത്. ഒമരിയുടെ ശരീരത്തില്‍നിന്ന് 19 കോടി വിലവരുന്ന 1.945 കിലോ കൊക്കെയിന്‍ പുറത്തെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവരില്‍ നിന്നുമായി മൊത്തം 32 കോടി രൂപയുടെ കൊക്കെയിനാണ് പിടികൂടിയിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി പഴവര്‍ഗങ്ങള്‍ നല്‍കി വയറിളക്കിയാണ് കൊക്കെയിന്‍ പുറത്തെടുത്തത്.
Read More » -
NEWS
മാസം 2,272 രൂപ മാറ്റിവച്ചു; പ്രവാസിയുടെ കൈയിലെത്തിയത് 2.27 കോടി, കോടീശ്വരനാകാന്‍ എളുപ്പവഴി
ദുബായ്: ഓരോ മാസവും 100 ദിര്‍ഹം (2,272 രൂപ) മാറ്റിവച്ച പ്രവാസി ഇനി കോടീശ്വരന്‍. ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് നാഷണല്‍ ബോണ്ട് നറുക്കെടുപ്പില്‍ കോടീശ്വരനായത്. പത്ത് ലക്ഷം ദിര്‍ഹമാണ് അതായത് 2.27 കോടി രൂപയാണ് നാഗേന്ദ്രം ബൊരുഗഡയ്ക്ക് സമ്മാനമായി ലഭിച്ചത്. 46 കാരനായ നാഗേന്ദ്രം ബൊരുഗഡ ഇലക്ട്രീഷ്യനാണ്. 2017ലാണ് അദ്ദേഹം യു എ ഇയിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നാഗേന്ദ്രം ബൊരുഗഡ. പതിനെട്ടുകാരിയായ മകളുടെയും പതിനാലുകാരനായ മകന്റെയും ശോഭന ഭാവിക്കുവേണ്ടി നാഗേന്ദ്രം കഠിനാദ്ധ്വാനം ചെയ്തു. ഒടുവില്‍ അതിന് ഫലം കിട്ടുകയും ചെയ്തു. 2019തൊട്ട് കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മാസം 100 ദിര്‍ഹം നാഷണല്‍ ബോണ്ടില്‍ നിക്ഷേപിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് രണ്ട് കോടി രൂപ നറുക്കെടുപ്പിലൂടെ തേടിയെത്തിയത്. ഇത് ശരിക്കും അപ്രതീക്ഷിതമാണെന്നാണ് ഈ നാല്‍പ്പത്തിയാറുകാരന്‍ പറയുന്നത്. ‘എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും എന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുമാണ് ഞാന്‍ യുഎഇയില്‍ വന്നത്. ഈ സമ്മാനം തികച്ചും…
Read More » -
India
മഴയില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണു; കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട്: കര്‍ണാടകയില്‍ ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ ഉള്ളാളിലാണ് സംഭവം. ഉള്ളാള്‍ മുഡൂര്‍ കുത്താറുമദനി നഗറിലെ യാസീന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Read More » -
Crime
കൈയും കാലും കെട്ടിയിട്ട് നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; മുന്‍ഭര്‍ത്താവിനെിതരേ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മുന്‍ ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍. യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പിലാണ് മുന്‍ഭര്‍ത്താവിനെതിരേ നിരവധി പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവ് തന്റെ നഗ്‌നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നും മകളെ ഒരിക്കലും ഇയാളെ ഏല്‍പ്പിക്കരുതെന്നും യുവതിയുടെ കുറിപ്പിലുണ്ട്. കഴിഞ്ഞദിവസമാണ് 43-കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂന്നുദിവസം മുമ്പാണ് യുവതി ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയത്. എന്നാല്‍, കഴിഞ്ഞദിവസം വീട്ടിലെത്തിയ മുന്‍ഭര്‍ത്താവ് മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചെന്നും നഗ്‌നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നുമാണ് പരാതി. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയായ 45-കാരനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണിയാള്‍. തൂങ്ങിമരിക്കാന്‍ കാരണം തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. ”ഒരുകാരണവശാലും മകളെ അയാളെ ഏല്‍പ്പിക്കരുത്. കാരണം അവള്‍ക്ക് അച്ഛനെ പേടിയാണ്. എന്റെ നഗ്‌നചിത്രം അയാള്‍ ഫോണില്‍ പിടിച്ചു. അയാളുടെ കൂട്ടുകാരന് അത് അയച്ചുകൊടുത്തു. കൈയും കാലും കെട്ടിയിട്ടാണ് ഫോട്ടോ എടുത്തത്. ശരീരം…
Read More » -
Crime
അമ്മയെ തല്ലിയ അനിയന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍; സഹോദരന്‍ അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ അമ്മയെ മര്‍ദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സഹോദരന്‍ അറസ്റ്റില്‍. അമ്മയെ യുവാവ് മര്‍ദിച്ചതിലുള്ള പ്രതികാരത്തിനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സഹോദരന്റെ മൊഴി. വര്‍ക്കല ആയിരൂര്‍ സ്വദേശിയായ ജോസിനെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനാണ് കടയ്ക്കല്‍ സ്വദേശി ജോയിയെ വീട്ടില്‍ കയറി മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചത്. പിന്നീട് അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോയിയുടെ സഹോദരന്‍ ജോസാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി. ജോയ് സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ജോസ് മൂന്നംഗ സംഘത്തിന് സഹോദരനെ മര്‍ദിക്കാന്‍ കൊട്ടേഷന്‍ നല്‍കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശികളായ ശിവജി, സ്റ്റാലിന്‍, നുജുമുദീന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. മൂവരും ഒളിവിലാണ്. ആക്രമണത്തിന് പിന്നാലെ എട്ടാം തീയതി തന്നെ ജോസ് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി.…
Read More » -
India
തമിഴ്‌നാട്ടില്‍ മൂന്ന് വര്‍ഷത്തിനിടെ 65,483 പേര്‍ക്ക് സര്‍ക്കാര്‍ ജോലി; 2026 ജനുവരിയോടെ 75,000 തസ്തികകളില്‍ നിയമനം
ചെന്നൈ: 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ 75,000 സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ ആ വര്‍ഷം ജനുവരിയോടെ നികത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. വിവിധ തസ്തികകളിലായി ഈ വര്‍ഷം 46,584 പേര്‍ക്ക് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 30,219 ഒഴിവുകളില്‍ 2026 ജനുവരിയോടെ നിയമനം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയായും അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യമേഖലയില്‍ സര്‍ക്കാരിന്റെ നൈപുണ്യപരിശീലനം, തൊഴില്‍ മേളകള്‍ മുഖാന്തരം 5,08,055 യുവാക്കള്‍ക്ക് ജോലി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
Read More » -
India
ലോക് സഭാ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതിനും പാര്‍ലമെന്റ് സാക്ഷ്യംവഹിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും ഇവരെ അനുഗമിച്ചു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവതരിപ്പിച്ചത്. കൊടിക്കുന്നില്‍ സുരേഷിനായുള്ള പ്രമേയം പ്രതിപക്ഷവും അവതരിപ്പിച്ചു. എന്നാല്‍, ശബ്ദവോട്ടില്‍ പ്രധാനമന്ത്രിയുടെ പ്രമേയം അംഗീകരിക്കുകയും പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളുകയും ചെയ്തു. ഓം ബിര്‍ളയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് അനുമോദിച്ചു. സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ആനയിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പരസ്പരം ഹസ്തദാനം ചെയ്യുകയുമുണ്ടായി.
Read More »