”ഡാ ഞാന്‍ അനുവിനെ കൂട്ടിക്കൊണ്ടു വന്നു; ഇങ്ങനെ ഒരു ഫോണ്‍ കാള്‍ അതായിരുന്നു എനിക്ക് ധര്‍മ്മജന്റെ വിവാഹം”
നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം നിയമപരമായി വിവാഹം കഴിച്ച നടന് ധര്മജന് ബോള്‍ഗാട്ടിക്കും ഭാര്യ അനൂജക്കും ആശംസകളുമായി നടനും ഉറ്റസുഹൃത്തുമായ രമേശ് പിഷാരടി. ഹൃദയസ്പര്‍ശിയായ കുറിപ്പാണ് രമേശ് പങ്കുവച്ചിരിക്കുന്നത്. വിവാഹ വേഷത്തില്‍ രണ്ടുപേരും ഗംഭീരമായെന്നും ധര്‍മജന്റെ സന്തോഷങ്ങള്‍ തന്റേത് കൂടിയാണെന്നും രമേശ് കുറിച്ചു.
രമേശ് പിഷാരടിയുടെ കുറിപ്പ്
കഴിഞ്ഞ ദിവസം ധര്മജന് തന്നെയാണ് തന്റെ വിവാഹവാര്‍ത്തയെക്കുറിച്ച് ആരാധകരെ അറിയിക്കുന്നത്. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന് ഞാന്‍ തന്നെ’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
‘ഞങ്ങള്‍ 16 വര്‍ഷം മുന്‍പ് ഒളിച്ചോടിയ ആള്‍ക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷന് ചെയ്തിരുന്നില്ല. കുട്ടികള്‍ ഒരാള്‍ ഒന്‍പതിലും മറ്റേയാള്‍ പത്തിലുമായി. അവരുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, രേഖയുമായി’- ധര്മജന് പറഞ്ഞു. രണ്ട് പെണ്മക്കളാണ് ധര്മജന് ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയും.