KeralaNEWS

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.

Signature-ad

സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: