ലക്നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ കോണ്‍ഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഞായറാഴ്ച അർധരാത്രിയോടെയാണ് അജ്ഞാതർ പാർട്ടി ഓഫീസ് ആക്രമിച്ചു തീയിട്ടത്. ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.ഉന്നതപോലീസ് ഉദ്യോഗസ്ഥരും പോലീസ് സേനയും സ്ഥലത്തെത്തി പാർട്ടി പ്രവർത്തകരെ അനുനയിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.