Social MediaTRENDING

”ഉറ്റ സൃഹൃത്തിന്റെ ലിസ്റ്റിലുണ്ട് അമ്മയുടെ പേരും”

മ്മയെക്കുറിപ്പ് പെണ്‍കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും. ഓരോ പെണ്‍കുട്ടിയുടേയും ജീവിതത്തില്‍ അമ്മയെന്ന വ്യക്തി പലവിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. തന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ച് നടി മെറീന മൈക്കിള്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

അമ്മ തന്റെ ആത്മമിത്രമാണെന്നാണ് മെറീന കുറിക്കുന്നത്. അമ്മ-മകള്‍ ബന്ധത്തിനപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അവര്‍ പറയുന്നു. അമ്മ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ സ്ത്രീയായി മാറിയതിനെക്കുറിച്ചും അച്ഛന് താങ്ങായതിനെക്കുറിച്ചുമെല്ലാം അവര്‍ തന്റെ കുറിപ്പിലൂടെ മനോഹരമായി കുറിച്ചിടുന്നു.

Signature-ad

കൂട്ടുകാരി സ്വന്തം അമ്മയോട് അടുപ്പം കാണിക്കുന്നതില്‍ കുശുമ്പുണ്ടായതിനെക്കുറിച്ചുമെല്ലാം മെറീന രസകരമായി പറഞ്ഞു വെയ്ക്കുന്നു. അമ്മയ്ക്ക് മദേര്‍സ് ഡേ ആശംസകളും പങ്കുവെച്ചുകൊണ്ടാണ് അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപത്തിലേയ്ക്ക്

നമ്മളോട് ഒരാള്‍ ഉറ്റ സുഹൃത്തിന്റെ പേരൊക്കെ ചോദിച്ചാല്‍ പറയണ ലിസ്റ്റില്‍ എപ്പോഴും ‘ആഹ്.. പിന്നെ ഒന്ന് എന്റെ അമ്മ’ എന്നുകൂടെ ഉണ്ടാവും.. ഈ അമ്മ മക്കള്‍ ബന്ധത്തിനേക്കാളും ഞങ്ങള്‍ നല്ല ഫ്രണ്ട്സാണ്.. അടിപിടി ബഹളം ഈഗോ ക്ലാഷ് അമ്മ-മോള്‍ യുദ്ധമൊക്കെ ഉണ്ടാവാറുണ്ട് എന്നാലും അതെല്ലാം കഴിയുമ്പോ ഒരു സൈലന്‍സ് ആണ്.

അത് പൊതുവെ അമ്മ ഒരു ഇന്‍ട്രോവേര്‍ട്ട് കൂടെ ആയതുകൊണ്ടാണ്.. ഒരുപാട് കൂട്ടുകാരില്ല, അധികം സംസാരിക്കില്ല …പിന്നെ ഒരു ആംഗിളില്‍ നോക്കിയാല്‍ ഗൗരവ മുഖം മറ്റേ ആങ്കിളിനു ഒരു പാവം …എങ്ങനെ ഇത്രേം കാലം സര്‍വൈവ് ചെയ്തേ ആവോ.. ??

പണ്ട് സ്‌കൂള്‍ പഠിക്കമ്പോ ഫ്രണ്ട്സിനെ എന്റെ വീട്ടിലേക്കു വിളിക്കാന്‍ പേടിയാണ് അമ്മേടെ സൗണ്ട് സീരിയസായോണ്ട് അമ്മേനെ എല്ലാര്‍ക്കും പേടിയാണ്.. അതുകൊണ്ടു ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോകാന്‍ ഞാന്‍ തന്നെ കെഞ്ചണം. ഒറ്റൊരെണ്ണവും വീട്ടിലേക്കു വിളിക്കൂല്ല അമ്മയെ പേടിച്ചിട്ടു…ഒരു 18 വയസൊക്കെ കഴിഞ്ഞപ്പോള്‍ നല്ല ഫ്രണ്ട്സായി ഞങ്ങള്‍.

എന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മു അമ്മയോട് കൂട്ടുകൂടണത് കണ്ടു കുശുമ്പ് അടിച്ചിട്ടാണ് ഞാന്‍ അമ്മയോട് അടുക്കാന്‍ കൂടുതല്‍ ശ്രമിച്ചത്..പിന്നെ എഡോ,മോളെ,മോളൂസേ എന്നൊക്കെ ആയി വിളി.. പുറത്തുന്നു ആരേലും കേട്ടാല്‍ ഒന്ന് നെറ്റി ചുളിക്കും..അവരോട് പോവാന്‍ പറ എന്ന് ഞാന്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്..പൊതുവെ അമ്മ ലേശം സോഫ്റ്റ്, സൈലന്റ് ടൈപ്പ് ആണ് അതുകൊണ്ട് ഞങ്ങള്‍ എല്ലാരും കരുതിയത് ഭയകര വീക്ക് ആണെന്നാണ്.

എന്റെ പപ്പയ്ക്ക് വയ്യാതായപ്പോ മനസിലായി അമ്മ വീക്ക് ഒന്നുമല്ലെന്ന്.. എല്ലാരെക്കാളും സ്ട്രോങ്ങ് അമ്മയായിരുന്നു..ഒരു കുഞ്ഞിനെ നോക്കുന്നപോലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് കണ്ടു കുടുംബത്തിലെ എല്ലാരും പറഞ്ഞു പപ്പ ഭയങ്കര ഭാഗ്യം ചെയ്ത ആളാണെന്ന്..പണ്ട് ഞാന്‍ പപ്പയോടു തമാശയ്ക്ക് ചോദിക്കുമായിരുന്നു എങ്ങനെ തോന്നി അമ്മേനെ പ്രേമിക്കാന്‍ എന്ന്…പാവം പപ്പാന് .. ഇപ്പോ അത് അമ്മ തന്നെ തിരിച്ചു പറയിപ്പിച്ചു.. അപ്പോ ശെരിക്കും ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആയ അമ്മയ്ക്കു ഒരു അഡ്വാന്‍സ് ഹാപ്പി മദേഴ്‌സ് ഡേ ഇരിക്കട്ടെ.

Back to top button
error: