IndiaNEWS

ബിജെപി വിട്ടെത്തി തൃണമൂല്‍ സ്ഥാനാര്‍ഥിയായി; വോട്ടെടുപ്പിന്റെ തലേന്ന് ഭാര്യ ബിജെപിയില്‍

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട് മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകുത് മാണി അധികാരിയുടെ ഭാര്യ സ്വാസ്ഥിക മഹേശ്വരിയാണ് ശനിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.

വിവാഹമോചന നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് സ്വാസ്ഥിക ഭര്‍ത്താവിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാവും ബോളിവുഡിലെ മുന്‍കാല സൂപ്പര്‍താരവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യത്തില്‍ റാണാഘട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്വാസ്ഥിക പാര്‍ട്ടി അംഗത്വമെടുത്തത്.മുകുത് മാണി അധികാരിക്ക് വോട്ട് നല്‍കുന്നവര്‍ എന്നെ പോലെ വഞ്ചിക്കപ്പെടുമെന്ന് റാലിയില്‍ സ്വാസ്ഥിക പറഞ്ഞു. വിവാഹം കഴിഞ്ഞ് ദിവസ്സങ്ങള്‍ക്കുള്ളില്‍ മുകുത് അധികാരിയില്‍ നിന്ന് അതിക്രമം നേരിടേണ്ടിവന്നുവെന്ന് സ്വാസ്ഥിക ആരോപണമുന്നയിച്ചിരുന്നു.

Signature-ad

2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, റാണാഘട്ട് ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന റാണാഘട്ട് -ദക്ഷിണില്‍നിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു മുകുത് മണി അധികാരി. ബി.ജെ.പി എം.എല്‍.എ ആയിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് മുകുതിനെ സ്ഥാനാനാര്‍ത്ഥിയായി പ്രഖ്യപിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് നിയമസഭാ അംഗത്വം ഉപേക്ഷിച്ച് മുകുത് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിങ്കളാഴ്ചയാണ് റാണാഘട്ടില്‍ വോട്ടെടുപ്പ്.

Back to top button
error: