KeralaNEWS

വാത്സല്യ നിധിയായ അമ്മയും സ്നേഹ സമ്പന്നനായ മകനും: മാതൃദിനത്തില്‍ അപൂര്‍വ്വ ചിത്രം പങ്കുവച്ച്  മോഹന്‍ലാല്‍

    മക്കളെ എന്നും സ്നേഹത്തോടെ ഓർക്കുന്ന അമ്മമാരുടെ ദിനം. ലോക മാതൃദിനം… മക്കൾക്കായി ജീവിതം മാറ്റിവച്ച അമ്മമാരെ ഓർക്കാൻ കൂടിയുള്ളതാണ് ഈ നാൾ. മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍.

തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. മാതൃദിന ആശംസകള്‍ എന്നതിനൊപ്പം കുട്ടിയായി മോഹന്‍ലാലും അമ്മ ശാന്തകുമാരിയും.
ലാലിന്റെ ചെറുപ്പകാലത്തുള്ള ഈ അപൂര്‍വ ചിത്രം ആരാധകരും ആഘോഷിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. മികച്ച മകനും മികച്ച അമ്മയും, മലയാളത്തിന് മഹാനടനെ സമ്മാനിച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ തുടങ്ങി നിരവധി കമന്റുകളുണ്ട്.

Signature-ad

മോഹന്‍ലാൽ ആദ്യമായി ക്യാമറയ്ക്ക് പിന്നിലേക്ക് എത്തുന്ന ചിത്രം ‘ബറോസ്’ ഈ വർഷം റിലീസ് ചെയ്യും. ലാലിൻ്റെ സംവിധാന അരങ്ങേറ്റമെന്ന കാരണത്താല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

150 കോടിയിലേറെ  ചെലവിൽ പൃഥ്വിരാജ് അണിയിച്ചൊരുക്കുന്ന ‘എമ്പുരാൻ’ ഈ വർഷം തന്നെ എത്തും.

അമേരിക്കയിലും യുകെയിലും ദുബായിയിലും അബുദാബിയിലുമടക്കം ലെ, ലഡാക്ക് മലനിരകളിലുമായി ചിത്രീകരിക്കുന്ന ‘എമ്പുരാൻ’ മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കും എന്നാണ് പ്രതീക്ഷ

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു സാധാരണ ടാക്സി ഡ്രൈവറായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.  രജപുത്ര രഞ്ജിത്താണ് നിര്‍മ്മാതാവ്

Back to top button
error: