CrimeNEWS

പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന,പിടിച്ചെടുത്തത് 200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ ടൌൺ, കണ്ടന്തറ, ബീവറേജസ് പരിസരം, ഭായ് മാർക്കറ്റ് എന്നിവിടങ്ങളിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 71 കേസുകൾ രജിസ്റ്റർ ചെയ്തു.

വൈകിട്ട് 4 മണിമുതൽ ആരംഭിച്ച റെയ്ഡ് രാത്രി 8 മണി വരെ നീണ്ടു. റെയ്‌ഡിൽ ജില്ലയിലെ 14 ഓഫീസുകൾ പങ്കെടുത്തു. ജില്ലയിലുടനീളം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും, ബീവറേജ് പരിസരങ്ങളിലെ പരസ്യ മദ്യപാനത്തിനും എതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

Signature-ad

കഴിഞ്ഞ ദിവസം, വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്‌കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് സ്‌കൂട്ടർ മറിച്ചിട്ടു ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ ആൾ വലപ്പാട് തളിക്കുളം തൃപ്രയാർ ഭാഗങ്ങളിൽ കഞ്ചാവ് വില്പനയുള്ള ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൈതുൽ ഷേക്കിനെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്ന ആഷിക്കിനെ ഒന്നാം പ്രതിയായി കേസിൽ ചേർത്തിട്ടുണ്ട്.

 

Back to top button
error: