KeralaNEWS

എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം നേതാവ് അടൂര്‍ പ്രകാശ്: ‘ഞാൻ ഈഴവൻ, എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ…?’

     സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെ, കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് അടൂര്‍ പ്രകാശ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിനു ശേഷം കെ.സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാനുള്ള സാധ്യത ഏറെയാണ്. ഇതിനിടെയാണ് പുതിയ ചർച്ച.

Signature-ad

പുതിയ കെപിസിസി പ്രസിഡൻ്റിനെ കുറച്ചുള്ള ചർച്ച സജീവമായതിനിടയിലാണ്, ഈഴവ സമുദായത്തില്‍നിന്നുള്ള അടൂര്‍ പ്രകാശ് അവകാശവാദവുമായി രംഗത്തെത്തിയത്.

”എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ…? 1972 മുതല്‍ ഞാന്‍ ഈ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍ പോലും പാര്‍ട്ടി വിട്ടു പോയിട്ടില്ല. ബൂത്ത് തലത്തില്‍നിന്നു പ്രവര്‍ത്തിച്ചാണ് ഇതുവരെ എത്തിയത്.”
അടൂര്‍ പ്രകാശ് പറയുന്നു.

ഈഴവവര്‍ക്കു കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രാതിനിധ്യം കുറയുന്നുവെന്ന പരാതി സമുദായത്തില്‍ ശക്തമാണ്. സംഘടനാ തലത്തിലും പാര്‍ലമെന്ററി രംഗത്തും ഈഴവര്‍ കുറയുന്നെന്നാണ് പരാതി. ഇതിനിടെയാണ്, അടൂര്‍ പ്രകാശ് പരസ്യമായി നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചത്.

നിലവില്‍ 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാൾ  മാത്രമാണ് ഈഴവ സമുദായത്തില്‍നിന്നുള്ളത്. കെ . ബാബു. ഇത് സമുദായത്തിൽ ചര്‍ച്ചയായിട്ടുണ്ടെന്ന് രാഷ്ടീയ നിരീക്ഷകന്‍ അജിത് ശ്രീനിവാസന്‍ പറഞ്ഞു.

“ആര്‍ ശങ്കറിനു ശേഷം ഒരു ഈഴവ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോള്‍ ഒപ്പമുണ്ടായിരുന്ന വയലാര്‍ രവി തഴയപ്പെട്ടു-”
അദ്ദേഹം ചൂണ്ടിക്കാട്ടി.

Back to top button
error: