LIFENewsthen Special

വാക്കുകൾക്ക് ചിലപ്പോൾ മരുന്നിനേക്കാൾ ഫലം നൽകാനാകും…റിട്ടയേർഡ് അധ്യാപകൻ ബുഹാരി കോയാക്കുട്ടി എഴുതുന്നു

വാക്കുകൾക്ക് ചിലപ്പോൾ മരുന്നിനേക്കാൾ ഫലം നൽകാനാകും…റിട്ടയേർഡ് അധ്യാപകൻ ബുഹാരി കോയാക്കുട്ടി എഴുതുന്നു

മരുന്നു മാത്രം കൊണ്ട് പല രോഗവും ഭേദമാകണമെന്നുമില്ല..

Signature-ad

ഡോക്ടർ എന്തു പറയുന്നു…”

എന്റെ ചോദ്യം കേട്ടയുടനെ….
കന്നട കലർന്ന മലയാളത്തിൽ ഡോക്ടർ
പറഞ്ഞു….

“സാർ പറഞ്ഞത് വളരെ ശരിയാണ്….
ഡോക്ടർമാരിൽ നിന്നും…
കിട്ടുന്ന സ്നേഹപൂർവ്വമുള്ള വാക്കുകളും….
പേഷ്യന്റിനെ സഹായിക്കും…

ഒരുഡോക്ടറിൽ….
രോഗിക്കുള്ള വിശ്വാസവും….
അവന്റെ റിക്കവറിയെ സ്വാധീനിച്ചു എന്നുവരും…”

ശരിക്കും….
അതല്ലേ സത്യം…

നാം….
ഡോക്ടർമാരെ കാണാൻ പോകുന്നത്…
രോഗാവസ്ഥയിൽ….

ആശങ്ക കലർന്ന മനസ്സുമായി…..

ഇനി എന്തു സംഭവിക്കും……

മരിച്ചു പോകുമോ……

തുടങ്ങിയ ചിന്താഗതികളോടും….
അസ്വസ്ഥമായ മനസ്സുമായായിരിക്കും.

ചിലർ പറയാറുണ്ട്….

‘എനിക്ക് മരിക്കാൻ പേടിയില്ല….’
എന്നു…

ശരിക്കും ഉള്ളിൽ ഭയമുള്ളതിനാൽ….
ആ ഭയം….
മറ്റാരെങ്കിലും അറിയുമോ…
എന്ന ശങ്കയാൽ….
ഭയത്തെ മറക്കാൻ വേണ്ടി….
പുറമേ പറയുന്ന വാചകമായേ….
അതിനെ കരുതാവൂ…

പറയുന്ന കക്ഷിക്ക്….
നല്ല ഭയമാണ് എന്നു ഉറപ്പിച്ചു വിശ്വസിക്കാം..

അങ്ങനെ ഭയവുമായി ചെന്നെത്തുന്ന നമുക്ക്….
ഡോക്ടറിൽ നിന്നും കിട്ടുന്ന ഓരോ വാക്കും…
പ്രധാനമാണ്…!

പലപ്പോഴും….
ആശങ്കയുമായി ഡോക്ടറുടെ അടുത്ത് ചെന്നു വിവരം പറഞ്ഞു….
പുറത്തിറങ്ങുമ്പോൾ ആശ്വാസം തോന്നാറുണ്ട്…

“ഏയ്….
പേടിക്കാനൊന്നുമില്ല….
ഇത് രണ്ടു മൂന്നു ദിവസം കൊണ്ട് മാറും….
ഇന്നയിന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ മതി….
പിന്നെ ഈ തരുന്ന മരുന്നും കൃത്യമായി കഴിക്കണം….
രണ്ടാഴ്ച കഴിഞ്ഞു….
ഒന്നു കൂടി വരുക….
ധൈര്യമായി പൊയ്ക്കോളൂ…..”

ഈ വാക്കുകൾ തരുന്ന ഊർജ്ജം ചെറുതല്ല….

ഒരു പക്ഷേ ഡോക്ടർക്കറിയാം….
ഈ രോഗിയുടെ ജീവിതം ഇനി എത്രനാൾ കൂടി ഉണ്ടാകുമെന്നു….

എങ്കിലും…..
വാക്കുകള്‍ക്ക് അയാളെ സന്തോഷിപ്പിക്കാൻ കഴിയും….
ആ സന്തോഷം അയാളെ മുന്നോട്ടു നയിക്കുകയും ചെയ്യും….

ഒരു ഡോക്ടറെ കുറിച്ചും….
ഈ ഡോക്ടർ എന്നോട് പറഞ്ഞു….

“സാർ….
ഒരു നെഫ്രോളജിസ്റ്റ് ഉണ്ട്….

കിഡ്‌നി ട്രാൻസ്പ്ലാന്റിൽ ബഹു മിടുക്കൻ…..

ട്രാൻസ്പ്ലാന്റിങ് കഴിഞ്ഞു….
വീട്ടിൽ പോയി….
ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം വരുന്ന രോഗിയോട്….

വീട്ടിൽ എന്തുണ്ട് വിശേഷം….
മക്കളൊക്കെ സുഖമായിരിക്കുന്നുവോ..
നാട്ടിൽ മഴയുണ്ടോ….
എങ്ങനെയാ വന്നത്…
കാറിലാണോ….
സിനിമയൊക്കെ കണ്ടോ…
സുഹൃത്തുക്കലുമായി തമാശയൊക്കെ പറയാറുണ്ടല്ലോ….
കഴിഞ്ഞ ആഴ്ച ഉണ്ടായ ആ സംഭവം അറിഞ്ഞപ്പോൾ എന്തു തോന്നി….

ഇങ്ങനെ…..
കുറേ ചോദ്യങ്ങളും….
സംസാരവും….
ചിരിയും….

ഇതിനിടയിൽ ചില പരിശോധനകളും….

ഒക്കെ കഴിഞ്ഞു….

‘ഞാൻ മുൻപെഴുതിയ മരുന്ന് തന്നെ കഴിച്ചാൽ മതി…
കേട്ടോ….

എന്തെങ്കിലും വൈഷമ്യം തോന്നുമ്പോൾ വന്നാൽ മതി…’

ഇങ്ങനെ പറഞ്ഞു….
പേഷ്യന്റിനെ മടക്കി അയക്കും….

പുള്ളിക്കാരന്…
തിരക്കോട് തിരക്കാണ്…”

അദ്ദേഹത്തിന്റടുത് നിന്നും….
പുറത്തിറങ്ങുമ്പോൾ….
എല്ലാ രോഗവും പമ്പ കടക്കും…..

അതാണ്….
പറഞ്ഞത്….
വാക്കുകള്‍ക്ക് ചിലപ്പോൾ മരുന്നിനേക്കാൾ ശക്തി തരാൻ കഴിയും….

ഇതൊക്കെ….
ഇന്നിപ്പോൾ പറഞ്ഞത്….

ഇന്നലെ….
ഡയാലിസിസ് കഴിഞ്ഞു…
ക്ഷീണിച്ചു…
പുറത്തിറങ്ങിയ ഒരാൾ….
കണ്ടപ്പോൾ….

“മടുത്തു സാറേ…..
ജീവിതം….
സ്വയം മരിക്കാൻ മനസ്സും അനുവദിക്കുന്നില്ല…”

“രക്തം ശുദ്ധീകരിക്കാൻ യന്ത്രത്തിന് കഴിയും….
എന്നാൽ ഹൃദയം പ്രവർത്തിക്കാൻ എപ്പോഴും യന്ത്രത്തിന് കഴിയണമെന്നില്ല….

അങ്ങനെ ഒരു യന്ത്രവും വച്ചുകൊണ്ടാണ്….
ഞാൻ ഈ സ്റ്റപ്പെല്ലാം കയറിയിറങ്ങുന്നത്….
മനസ്സാണ് പ്രധാനം…
ശരീരം രണ്ടാമത്….”

പെട്ടെന്ന്….
ഞാൻ പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന കാര്യമാണ് മറുപടിയായി…
പറയാൻ തോന്നിയത്….

ഉടൻ കക്ഷി പറഞ്ഞു…

“അപ്പോൾ….
സാർ എന്നെക്കാൾ വലിയ രോഗിയാണ് അല്ലേ….
ഇപ്പോൾ എനിക്ക് ധൈര്യം തോന്നുന്നു….”

അദ്ദേഹം ലിഫ്റ്റിൽ നിന്നും ഇറങ്ങി…
കാറിൽ കയരുന്നതും നോക്കി ഞാൻ നിന്നു…..

എന്നേക്കാൾ വലിയ വൈഷമ്യം ഉള്ളവർ ഉണ്ട് എന്നറിയുന്നതും….
ഒരു ധൈര്യവും ആശ്വാസവുമാണ്…

പക്ഷേ…..
അങ്ങനെയുള്ളവർ ഉണ്ടന്ന് മനസിലാക്കണം..
എന്നു മാത്രം….

ഞാനാണ് ഈ ലോകത്തിലെ ഏറ്റവും കഷ്ടത അനുഭവിക്കുന്നവൻ….
എന്നു ചിന്തിച്ചാൽ….
ഒരിക്കലും….
സന്തോഷം ഉണ്ടാകില്ല തന്നെ…..

 

Back to top button
error: