KeralaNEWS

അർദ്ധരാത്രിയിൽ വാഹനാപകടം: 2 ജീവൻ പൊലിഞ്ഞു. ചങ്ങനാശേരിയിൽ 66 കാരന് നിയന്ത്രണം വിട്ട കാർ ഇടിച്ചും കോട്ടയത്ത് യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണും ദാരുണാന്ത്യം

   ചങ്ങനാശേരി: നിയന്ത്രണം നഷ്ട‌മായ കാർ ഇടിച്ച് പുളിങ്കുന്ന് കണ്ണാടി കൊറത്തറ വീട്ടിൽ ഫിലിപ്പ് ചാക്കോ (തങ്കച്ചൻ -66) മരിച്ചു. കോട്ടയം ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ കാർ വട്ടം കറങ്ങി എതിർദിശയിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പിൽ ഇടിച്ചതിനു ശേഷം കടയ്ക്കു മുൻപിൽ നിന്ന ഫിലിപ്പിനെ ഇടിക്കുകയായിരുന്നു.

അമിത വേഗത്തിലെത്തിയ കാർ തൊട്ടു മുൻപ് മറ്റു വാഹനങ്ങളിലും  ഇടിച്ചതായും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം ഹോട്ടലിൽ ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഫിലിപ്പ് അപകടത്തിൽപ്പെട്ടത്. ചാക്കോയുടെ കുടുംബാംഗങ്ങൾ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.

Signature-ad

കോട്ടയം നഗരാതിത്തിയിലെ ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവ് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണാണ് മരിച്ചത്. ഇല്ലിക്കൽ പടിഞ്ഞാറെവീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീർ (31)ആണ് മരിച്ചത്. രണ്ടപകടങ്ങളം ഏകദേശം ഒരേ സമയത്തായിരുന്നു.

 ഫിലിപ്പ് ചാക്കോയുടെ സംസ്‌കാരം ഇന്ന് (ബുധൻ) 2.30 നു നാലുകോടി സെന്റ് തോമസ് പള്ളിൽ. ഭാര്യ: ലിസമ്മ ഫിലിപ്പ്, മക്കൾ: ടോബി ഫിലിപ്പ്, ശരത് ഫിലിപ്പ്. മരുമക്കൾ: ജീന ടോബി, ജോസ്‌മി ശരത്.

കോട്ടയം ഇല്ലിക്കൽ പുളിക്കമറ്റം റോഡിന് സമീപമുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ്  ഷെമീർ മരണപ്പെട്ടത്. ഇന്നലെ രാത്രി 11:30 മണിയോടെയാണ് അപകടമുണ്ടായത് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ
ഖബറടക്കം  ഇന്ന്  3.30ന് താഴത്തങ്ങാടി പള്ളിയിൽ.

Back to top button
error: