IndiaNEWS

കാർത്തിയുടെ പുതിയ സിനിമ: ‘മെയ്യഴകൻ,’ അണിയറക്കാർ പോസ്റ്റർ പുറത്തു വിട്ടു !

 

സിനിമ
സി. കെ അജയ് കുമാർ, പി.ആർ.ഒ

Signature-ad

       നടൻ കാർത്തിയുടെ 27-മത് സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ എന്ന്.കാർത്തിക്കൊപ്പം അരവിന്ദ് സാമിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ച് അണിയറ പ്രവർത്തകർ പുറത്തിറക്കി. മെയ് 25 നാണ് ജന്മ ദിനം.

കാർത്തിയുടേയും അരവിന്ദ് സാമിയുടടെയും, കാർത്തിയുടെ ഒറ്റക്കുമുള്ള പോസ്റ്ററുകളാണ് യാഥാക്രമം പുറത്തു വിട്ടത് . മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വൈറലായി. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി, അരവിന്ദ് സാമി, ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

Back to top button
error: