KeralaNEWS

കൊച്ചിയില്‍ നിന്ന് വാരാണസി അടക്കം 6 നഗരങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു.കൊല്‍ക്കത്ത, ചണ്ഡീഗഡ്, വാരാണസി, റായ്പൂര്‍, റാഞ്ചി, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
നേരത്തെയുള്ള സര്‍വീസുകള്‍ക്ക് പുറമെയാണിത്

പ്രതിവാരം ആറ് സര്‍വീസുകള്‍ കൊല്‍ക്കത്തയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തും. റാഞ്ചി, ചണ്ഡീഗഡ്, വാരാണസി, റായ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ ആണ് സര്‍വീസ് നടത്തുന്നത്. പൂനെയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും, റാഞ്ചി ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേക്ക് എയര്‍ ഏഷ്യയും പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: