മംഗളൂരു: ഉഡുപ്പി ജില്ലയില്‍ കാർക്കളക്കടുത്ത ഉമിക്കല്‍ മലയിലെ വാട്ടർ തീം പാർക്കില്‍ സ്ഥാപിച്ച പരശുരാമൻ പ്രതിമ തകർന്നു.ഇതോടെ
തകർന്ന പരശുരാമൻ പ്രതിമയുടെ ശേഷിക്കുന്ന ഭാഗവും പൊളിച്ചുനീക്കാൻ സർക്കാർ ഉത്തരവിട്ടു.
നിർമാണത്തിലെ ക്രമക്കേടാണോ പ്രതിമ തകരാൻ കാരണമെന്ന് അന്വേഷിക്കുന്നതിനിടെയാണ് പൊളിക്കല്‍ നടപടി.
കഴിഞ്ഞ വർഷം ജനുവരി 27ന് അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. മേയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കർണാടക ഊർജ മന്ത്രിയും കാർക്കള എം.എല്‍.എയുമായ വി. സുനില്‍ കുമാർ തന്റെ സ്വപ്നപദ്ധതിയുടെ ഭാഗമായ പ്രതിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
എം.എല്‍.എ വി. സുനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് ഉയർത്തിയ ആരോപണങ്ങളേയും പരാതിയേയും തുടർന്ന് നേരത്തെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മരവിപ്പിക്കുകയായിരുന്നു.പിന്നീ